ലീസ് കാലാവധി അവസാനിച്ചു, ഷട്ടർ അടച്ച് പൂട്ടിട്ടു; വിദേശമദ്യശാല ജീവനക്കാരെ കെട്ടിട ഉടമ പൂട്ടിയിട്ടു
പാലക്കാട്: പാലക്കാട് കാഞ്ഞിരത്തെ വിദേശമദ്യശാലയിൽ ജീവനക്കാരെ കെട്ടിട ഉടമ പൂട്ടിയിട്ടു. ഇന്ന് രാവിലെയാണ് കെട്ടിട ഉടമ മദ്യഷോപ്പിന് പൂട്ടിട്ടത്. കെട്ടിടത്തിൻ്റെ ലീസ് കാലാവധി കഴിഞ്ഞതിനെ തുടർന്നായിരുന്നു സംഭവം. രാവിലെ ആറ് ജീവനക്കാർ കെട്ടിടത്തിന്റെ ഷട്ടർ തുറന്ന് അകത്തേക്ക് കയറി. തുടർന്നാണ് കെട്ടിട ഉടമ ജീവനക്കാരെ പൂട്ടിയിട്ടത്.
ഷട്ടർ പൂട്ടിയതോടെ ജീവനക്കാർ കെട്ടിടത്തിൽ കുടുങ്ങി. തുടർന്ന് പൊലീസ് എത്തിയ ശേഷമാണ് ഉടമ ഷട്ടർ തുറന്നത്. തുടർന്ന് കെട്ടിടത്തിൽ ഇനി മദ്യഷോപ്പ് പ്രവർത്തിക്കാനാവില്ല എന്ന് ഉടമ അറിയിക്കുകയും ചെയ്തു. ലീസ് കാലാവധി കഴിഞ്ഞ ഉടൻ മദ്യഷോപ്പ് ഒഴിയണം എന്ന് നിർദ്ദേശിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Read More:‘പിണറായിക്ക് പണി കിട്ടി, ആശമാരുടെയും ശ്രീമതി ടീച്ചറുടെയും കണ്ണീർ പിണറായിക്ക് എതിരാണ്’; കെ മുരളീധരൻ