മോദി പറഞ്ഞത് ശരിയായി കേൾക്കാൻ കഴിഞ്ഞില്ല,പരിഭാഷയില്‍ പിഴവ് പറ്റി,ബിജെപി അനുഭാവിയാണെന്നും പള്ളിപ്പുറം ജയകുമാർ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടന ചടങ്ങിലെ മോദിയുടെ പ്രസംഗത്തിന്‍റെ പരിഭാഷയിലെ പിഴവില്‍ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാർ രംഗത്ത്.ഔഡിയോ ഔട്ട് പുട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ശരിയായി കേൾക്കാൻ കഴിഞ്ഞില്ല.തന്‍റെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചു.പ്രധാനമന്ത്രിക്ക് തെറ്റ് മനസ്സിലായി എന്ന് ബോധ്യപ്പെട്ടപ്പോൾ തിരുത്താൻ ആലോചിച്ചത് ആണ്.അപ്പോഴേക്കും പ്രസംഗം അടുത്ത ഭാഗത്തേക്ക് കടന്നു.കളക്റ്ററുടെ ഓഫീസ് ആണു തന്നെ വിളിച്ചത്.താൻ ഒരു ബിജെപി അനുഭാവിയാണെന്നും അദ്ദേഹം പറഞ്ഞു
നൂരിലധികം മാൻ കി ബാത്ത് എപ്പിസോഡുകൾക്ക് പരിഭാഷ, ചെയ്തിട്ടുണ്ട്.വന്ദഭാരത് പ്രസംഗവും താൻ തന്നെയാണ് പരിഭാഷപ്പെടുത്തിയത്..പ്രസംഗത്തിന്റെ കോപ്പി നേരത്തെ തന്നിരുന്നു.മോദി എത്തിയ ശേഷം ഒരു SPG ഉദ്യോഗസ്ഥൻ വന്നു കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട് എന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.