ഭാവിയിലെ ബന്ധങ്ങളാണോ ‘വാരാന്ത്യ വിവാഹങ്ങൾ’?

തിരക്കേറിയതാണ് ലോകം. അവിടെ സ്വന്തം വ്യക്തിഗത ഇഷ്ടങ്ങൾ കരിയറിനെ ചുറ്റിപ്പറ്റിയാകും. ഉയർന്ന ശമ്പളവും ഉയർന്ന ജോലിയും കരിയറിലെ ലക്ഷ്യങ്ങളായി നിശ്ചയിക്കുന്നവര്‍ക്ക് അവരുടെ വ്യക്തി ജീവിതത്തെ അതിനനുസരിച്ച് മാറ്റേണ്ടതുണ്ട്. അതല്ലാത്തിടത്തോളം കാലം ആ വ്യക്തിയുടെ കുടുംബ ജീവിതം വലിയ തകര്‍ച്ചയിലേക്കാകും നീങ്ങുക. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ചൈനയില്‍ അടുത്തകാലത്തായി സൌഹൃദ വിവാഹങ്ങൾ കൂടുന്നുവെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാല്‍, ഇന്ത്യന്‍ യുവത്വം തങ്ങളുടെ കരിയറിനെ നശിപ്പിക്കാതെ കുടുംബ ബന്ധവും കൂടെ കൊണ്ട് പോകാന്‍ വാരാന്ത്യ വിവാഹങ്ങളെ കൂടുതലായി ആശ്രയിക്കുന്നതായി റിപ്പോര്‍ട്ടുകൾ. 

വാരന്ത്യ വിവാഹങ്ങൾ പലതും ആരംഭിക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയോ വിവാഹ പരസ്യങ്ങളിലൂടെയോ ഒക്കെ തന്നെ. ഇത്തരത്തിൽ പരിചയപ്പെടുന്നവര്‍ തങ്ങൾക്ക് ഏറ്റവും  സൌകര്യമായ ഒരു  ദിവസത്തില്‍ വിവാഹിതരാകുമെങ്കില്‍ ഇരുവരും തങ്ങളുടെതായ നഗരങ്ങളിലാകും താമസം. ഇരുവര്‍ക്കും സൌകര്യപ്രദമായ വാരാന്ത്യങ്ങൾ ഇത്തരം ദമ്പതിമാര്‍ ഒന്നിക്കുന്നു. ഒന്നോ രണ്ടോ ദിവസം ഒന്നിച്ച് കഴിഞ്ഞതിന് പിന്നാലെ വീണ്ടും തങ്ങളുടേതായ ലോകത്തേക്ക് മടങ്ങുന്നു. ഇത്തരം ദമ്പതിമാര്‍ക്കിടയില്‍ ശാരീരിക ബന്ധത്തെക്കാൾ വൈകാരിക ബന്ധത്തിനാണ് മുന്‍ഗണന. ബന്ധങ്ങൾ ഇത്തരത്തില്‍ ഫ്ലക്സിബിളാകുന്നത് കൊണ്ട് തന്നെ തങ്ങളുടേതായ കരിയര്‍ പടുത്തുയര്‍ത്താന്‍ ഇരുവര്‍ക്കും സാധിക്കുന്നു. 

Watch Video: വധുവിനെ കൈയിലെടുത്ത് അഗ്നിക്ക് വലം വച്ച് വരൻ; ആശുപത്രിക്കല്യാണം കണ്ട് കണ്ണ് നിറഞ്ഞ് സോഷ്യൽ മീഡിയ

‘ഞങ്ങൾ എല്ലാ വാരാന്ത്യങ്ങളിലും ഒത്തുചേരുന്നു. പിന്നീടുള്ള രണ്ട് ദിവസം ഞങ്ങളുടേതാണ്.’ ബെംഗളൂരുവില്‍ നിന്നുള്ള ഒരു സോഫ്റ്റ്വയർ എഞ്ചിനീയര്‍ പറയുന്നു. അദ്ദേഹം ബെംഗളൂരുവിലാണെങ്കില്‍ ഭാര്യ പൂനെയില്‍ ജോലി ചെയ്യുന്നു. ഇരുവര്‍ക്കും സൌകര്യപ്രദമായ വാരാന്ത്യങ്ങളില്‍ പരസ്പരം ഒന്നിക്കുന്നു. മറ്റ് ദിവസങ്ങളില്‍ സ്വന്തം കരിയറുമായി മുന്നോട്ട് പോകാനും കഴിയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

ഒരു വാരാന്ത്യ വിവാഹത്തിന്‍റെ അന്തസത്ത അതിന്‍റെ പ്രധാന തത്വത്തിലാണ്. അതായത്, ശാരീക അടുപ്പത്തേക്കാൾ വൈകാരിക പിന്തുണയ്ക്ക് പ്രാധാന്യം നല്‍കുന്നുവെന്നത് തന്നെ. സ്വതന്ത്രമായി ജീവിക്കുകയും ആഴ്ചയില്‍ ഒരിക്കല്‍ ഒന്നിക്കുകയും അര്‍ത്ഥവത്തായ രീതിയില്‍ ജീവിക്കുകയും ചെയ്യുന്നു. ഇത് സാംസ്കാരികവും വ്യക്തപരവുമായ ഒരു വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. കുടുംബം ഒരു കുടക്കീഴില്‍ എന്ന സ്ഥിതിയില്‍ നിന്നും മാറി. പല കുടക്കീഴില്‍ ഒരു കുടുംബം എന്ന സങ്കല്‍പത്തിലേക്ക് മാറാന്‍ വ്യക്തികൾ നിര്‍ബന്ധിതരാകുന്നുവെന്നത് തന്നെ. സ്വന്തം കരിയറും അതിന്‍റെ വളര്‍ച്ചയും ലക്ഷ്യം വയ്ക്കുന്നവരാണ് ഇത്തരം വാരാന്ത്യ വിവാഹങ്ങളിലേക്ക് ജീവിതത്തെ വഴി തിരിച്ച് വിടുന്നതില്‍ അധികവും. 

Watch Video: മകളെ നോക്കാനായി 2.3 ലക്ഷത്തിന്‍റെ ജോലി അച്ഛന്‍ ഉപേക്ഷിച്ചു, ഇപ്പോൾ ഡിപ്രഷനിലെന്ന് കുറിപ്പ്!

 

By admin