പട്ടിക്കാട്: പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്​ച രാത്രി 11.45ന്​ റോഡ്​ മുറിച്ചു കടന്ന്​ പുലി മലമുകളിലേക്ക്​ കയറിപ്പോകുന്ന ദൃശ്യമാണ്​  പതിഞ്ഞത്.
മാനത്തുമംഗലം-കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമല മാട് റോഡിലാണ് പുലിയിറങ്ങിയത്. ദിവസേന നൂറുകണക്കിന്​ വാഹനങ്ങളാണ്​ രാപകൽ ഭേദമന്യേ കടന്നുപോകുന്നത്​. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണാർമല പള്ളിപ്പടിയുടെയും പെരിന്തൽമണ്ണ നഗരസഭ അതിർത്തിപ്രദേശമായ മാട്​ റോഡ്​ പ്രദേശത്തിനും ഇടയിൽ മലയടിവാരത്ത് വീടുകൾക്ക് സമീപമാണ് പുലിയുടെ സാന്നിധ്യം.
നൂറുകണക്കിന് വീടുകളാണ് ഇവിടെയുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന്​ രാത്രിയും ഇതേ പ്രദേശത്ത്​ പുലിയിറങ്ങിയിരുന്നു. അന്നും ചിത്രം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. തുടർന്ന്​, പുലിയുടെ സാന്നിധ്യമുണ്ടായ രണ്ട്​ പ്രദേശങ്ങളിൽ കെണികൾ സ്​ഥാപിച്ചെങ്കിലും പുലി വീണില്ല. വർഷങ്ങളായി പുലിയുടെ സാന്നിധ്യം ഈ ഭാഗങ്ങളിൽ ഉണ്ട്. വനം വകുപ്പ് പലതവണ കെണി സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല.
 
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *