‘പിണറായിക്ക് പണി കിട്ടി, ആശമാരുടെയും ശ്രീമതി ടീച്ചറുടെയും കണ്ണീർ പിണറായിക്ക് എതിരാണ്’; കെ മുരളീധരൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് മുഴുവൻ ക്രെഡിറ്റും എടുക്കാൻ നോക്കിയ പിണറായിക്ക് രാജീവ്‌ ചന്ദ്രശേഖർ പണി കൊടുത്തെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. രാജീവ്‌ ചന്ദ്രശേഖർ ആദ്യം കയറി വേദിയിലിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതിൽ മന്ത്രിമാർ വിഷണ്ണരായി. ഇതെന്ത് ജനാധിപത്യം എന്നാണ് റിയാസ് ചോദിക്കുന്നത്. ഇതിനൊക്കെ ആരാണ് കൂട്ട് നിന്നത് എന്നും മുരളീധരൻ ചോദിച്ചു.

‘ഒരു ജോലിയും നോക്കാത്തവർ എല്ലാം തട്ടിയെടുക്കാൻ നോക്കുന്നു. പിണറായി സമ്മതിച്ചിട്ടല്ലേ ഇതെല്ലാം നടക്കുന്നത്, പിണറായി പോയാലെ പാർട്ടി രക്ഷപ്പെടു എന്നാണ് ചില സിപിഎം നേതാക്കൾ പോലും പറയുന്നത്. സ്ത്രീകളുടെ കണ്ണീർ പിണറായിക്കെതിരാണ്. അതാണ് സ്വന്തം മകളുടെ കാര്യത്തിൽ പോലും സ്വസ്ഥത ഇല്ലാത്തത്.ആശമാരുടെയും, ശ്രീമതി ടീച്ചറുടെയും കണ്ണീർ പിണറായിക്ക് എതിരാണ് എന്നും മുരളീധരൻ പറഞ്ഞു.

Read More:‘ധീരമായ നടപടി, വേടന്റെ ആത്മാർത്ഥത ആർക്കും അവ​ഗണിക്കാനാകില്ല’; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

വിഴിഞ്ഞം കമ്മീഷനിങ്ങിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസം​ഗത്തെ യുഡിഎഫ് കൺവീനർ എംഎം ഹസ്സനും വിമർശിച്ചിരുന്നു. വിഴിഞ്ഞം യഥാർഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യം മൂലമാണെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ മുന്നിൽ പറഞ്ഞത്. അത് മുഖ്യമന്ത്രിക്ക് ചരിത്രം അറിയാത്തത് കൊണ്ടല്ല എന്നും  ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പദ്ധതിക്ക് ചിറകു മുളച്ചത്, പദ്ധതിക്കെതിരെ അച്യുതാനന്ദൻ ആണ്‌ അഴിമതി ആരോപണം ഉയർത്തിയത് എന്നും ഹസ്സൻ പ്രതികരിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin