പച്ച മാങ്ങ കൊണ്ടൊരു കിടിലൻ ചമ്മന്തി തയ്യാറാക്കിയാലോ ?
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
പച്ച മാങ്ങാ 2 എണ്ണം ( തൊലി ചെത്തി ചെറുതായി അരിഞ്ഞു വെക്കുക)
കറിവേപ്പില ഒരു പിടി
കടുക്, ഉലുവ 1 സ്പൂൺ വറുത്തു പൊടിച്ചു വെക്കുക
തേങ്ങ ഒന്നര കപ്പ്
കായപൊടി 1/4 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇഞ്ചി ഒരു ചെറിയ കഷ്ണം അരിഞ്ഞത്
വെളുത്തുള്ളി 4 അല്ലി ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി 1/4 സ്പൂൺ
കാശ്മീരി മുളക് പൊടി 2 സ്പൂൺ
വെളിച്ചെണ്ണ 3 ടേബിൾ സ്പൂൺ
കടുക് 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി അതിലേക്കു കുറച്ചു കടുക് പൊട്ടിക്കുക. അതിലേക്കു ഇഞ്ചി, വെളുത്തുള്ളി,അരിഞ്ഞതും കറിവേപ്പിലയും ഇട്ടു വഴറ്റുക. അതിലേക്കു ചതച്ചു എടുത്ത മാങ്ങയും കറിവേപ്പിലയും ചേർത്തു വെള്ളം വറ്റുന്നത് വരെയും ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് വറുത്തു പൊടിച്ചു വച്ചിരിക്കുന്ന കടുക്, ഉലുവ കൂടെ ഇട്ടു കൊടുത്തു ഇളക്കുക. ഇനി ഇതിലേക്ക് മുളകുപൊടി, മഞ്ഞൾ പൊടി, ഉലുവ പൊടി എന്നിവ ചേർത്തു ഇളക്കി എടുക്കുക. നന്നായി വെ.ള്ളം വറ്റിച്ചു എടുത്താൽ നല്ല അടിപൊളി ഒരു പച്ച മാങ്ങാ ചമ്മന്തി തയ്യാർ.
ചോറിനൊപ്പം കഴിക്കാന്‍ നല്ല ടേസ്റ്റി മാങ്ങാ മോര് കറി തയ്യാറാക്കാം; റെസിപ്പി