നന്ദുവിനെ കാണാനെത്തി അനി – പത്തരമാറ്റ് സീരിയൽ റിവ്യൂ

കഥ ഇതുവരെ 

നന്ദുവിനെ കാണാൻ വീട്ടിലേയ്ക്ക് എത്തിയിരിക്കുകയാണ് അനി. നന്ദു ട്രൈനിങ്ങിന് പോകാൻ റെഡിയായി നിൽക്കുകയാണ്. എന്നാൽ ദേവയാനിയെ കൂടി വീട്ടിൽ വെച്ച് കണ്ടതോടെ അനി ആകെ ഷോക്ക് ആണ്. വല്യമ്മ എന്താണ് ഇവിടെയെന്ന് അവൻ ചോദിച്ചു.നോക്കാം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ.

 നന്ദുവിനെ കാണാൻ ദേവയാനി വന്നതിൽ അനിക്ക് ഭയങ്കര സംശയമുണ്ട്. ഏട്ടത്തിയെ ഇഷ്ടമില്ലാത്ത വല്യമ്മ എന്തിന് ഏടത്തിയുടെ അനിയത്തിയെ കാണാൻ വന്നെന്നായി അനി . നിന്നെ ഉപദേശിച്ചിട്ട് കാര്യമില്ലാത്തതിനാൽ നന്ദുവിനെ ഉപദേശിക്കാൻ വന്നതാണെന്ന് പറഞ്ഞ് ദേവയാനി തടി തപ്പി. എന്നാൽ അനിയോട് തിരിച്ച് വീട്ടിലേയ്ക്ക് പോകാൻ ദേവയാനി അറിയിപ്പ് നൽകി. നന്ദുവിനോട് ഒന്ന് നേരെ സംസാരിക്കാൻ പോലും അവരാരും അനിയെ സമ്മതിച്ചില്ല. അനി ദേഷ്യത്തിലും സങ്കടത്തിലും അവിടെ നിന്ന് പോയി. എന്നാൽ അനി അങ്ങനെ പേടിച്ചോടാൻ തയ്യാറായിരുന്നില്ല. അവൻ നേരെ പോയത് കൂട്ടുകാരുടെ അടുത്തേക്കാണ്. നന്ദുവിനെ നിങ്ങൾ ട്രെയിൻ കയറ്റി വിട്ടോളാം എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറക്കാൻ അനി അവരോട് പറഞ്ഞു. അനി പറഞ്ഞ പ്രകാരം നന്ദുവിനെ വിളിക്കാൻ കൂട്ടുകാർ വീട്ടിലെത്തി. അപ്പോൾ നന്ദു വീട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞ് നിൽക്കുകയായിരുന്നു. നന്ദു ട്രെയിനിങ്ങിന് പോകുന്നതിൽ കനകയ്ക്ക് ഭയങ്കര സങ്കടമുണ്ട്. നയനയും നവ്യയുമെല്ലാം വിഷമത്തിൽ തന്നെയാണ്. ഞങ്ങൾ നന്ദുവിനെ യാത്രയാക്കാം എന്ന് പറഞ്ഞ് കൂട്ടുകാർ അവളുടെ ലഗേജെല്ലാം വണ്ടിയിൽ കയറ്റി. നന്ദു യാത്ര പറഞ്ഞിറങ്ങി.

അനി നന്ദുവിനെ കാത്ത് വഴിയിൽ നിൽപ്പുണ്ടായിരുന്നു. അനിയെ കണ്ടതും അവൾ ആകെ ഞെട്ടി. അനിയോട് തിരികെ വീട്ടിലേയ്ക്ക് പോകാൻ അവൾ പറഞ്ഞെങ്കിലും അവൻ അനുസരിച്ചില്ല. വണ്ടി നേരെ റെയിൽവേ സ്റ്റേഷനടുത്തുള്ള റെസ്റ്റോറന്റിലേയ്ക്ക് വിടാൻ അവൻ പറഞ്ഞു. കൂട്ടുകാർ അവൻ പറഞ്ഞ പ്രകാരം വണ്ടി നേരെ റെസ്റ്റോറന്റിലേയ്ക്ക് വിട്ടു. അനി നേരെ നന്ദുവിനെ കൂട്ടി പോയി ജ്യൂസ് ഓർഡർ ചെയ്തു. നന്ദു അപ്പോഴും അവനെ പറഞ്ഞ് തിരുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അനിക്ക് അതൊന്നും മനസ്സിലാവുന്നേ ഇല്ല. അനാമികയെ താൻ ഭാര്യയായി അംഗീകരിച്ചിട്ടില്ലെന്നും അവൾക്ക് മറ്റ് പല ഉദ്ദേശവുമാണ് ഉള്ളതെന്നും അവൻ നന്ദുവിനോട് പറഞ്ഞു. അതോടൊപ്പം ട്രെയിനിങ്ങിന് പോയാൽ കൂടെ എന്നെ വിളിക്കാതിരിക്കുകയോ മെസ്സേജ് അയക്കാതിരിക്കുകയോ ചെയ്യരുതെന്നും അവൻ നന്ദുവിനെ ഓർമിപ്പിച്ചു. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.

By admin