ജീവനക്കാരുടെ ഓഫീസ് സമയം ലൈവ് ആയി സ്ട്രീം ചെയ്ത് ഉടമ; രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ഫീസ് സമയത്തെ  ജീവനക്കാരുടെ പ്രവർത്തികൾ ലൈവ് സ്ട്രീം ചെയ്ത് ചൈനീസ് കമ്പനി. ക്ലൈയന്‍റുകളുടെ വിശ്വാസം നേടിയെടുക്കുന്നതിനായി കമ്പനി നടത്തിയ ഈ പ്രവർത്തി വലിയ വിമർശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ജീവനക്കാരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ലൈവ് സ്ട്രീമിങ് നടത്തിയത് എന്നാണ് കമ്പനിയുടെ അവകാശവാദം.

മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ  ഷെങ്‌ഷൗ ആസ്ഥാനമായുള്ള സ്നാക്സ് മൊത്ത വ്യാപാര ശൃംഖലയായ മിയാവോഹുവോ നെറ്റ് ആണ് ജീവനക്കാരുടെ പ്രവർത്തികൾ ലൈവായി പ്രദർശിപ്പിച്ചത്. ലൈവ് സ്ട്രീമിംഗിനായി പ്രത്യേകം സജ്ജീകരിച്ച വീഡിയോ പ്ലാറ്റ്ഫോമിലൂടെയാണ് ലൈവ് സ്ട്രീമിംഗ് നടത്തിയത്.  ഉപഭോക്താക്കൾക്ക് കമ്പനിയോടുള്ള വിശ്വാസം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവർത്തി.  

 Watch Video:  ‘ലാത്തിയുടെ സുരക്ഷ’യില്‍ സ്വർണ്ണം വീട്ടിൽ എത്തിച്ച് സ്വിഗ്ഗി ഇൻസ്റ്റമാർട്ട്; വീഡിയോ വൈറൽ

ഏതാനും ആഴ്ചകളായി തുടരുന്ന ലൈവ് സ്ട്രീമിങ്ങിൽ കഴിഞ്ഞ ആഴ്ച 15 ഓളം ജീവനക്കാരുടെ ജോലി സ്ഥലത്ത് നിന്നുമുള്ള തൽസമയ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്. ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായി ഇതിനെതിരെ വിമർശനമുയർന്നതോടെ തങ്ങളുടെ പ്രവർത്തിയെ ന്യായീകരിച്ച് കമ്പനിയുടമ രംഗത്തെത്തി. സിങ് എന്ന കുടുംബ പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം പറയുന്നത് കഴിഞ്ഞ കുറച്ച് കാലങ്ങളായി നടത്തിവരുന്ന ലൈവ് സ്ട്രീമിംഗ് കമ്പനിയുടെ സുതാര്യവും സത്യസന്ധവുമായ പ്രവർത്തനരീതി തെളിയിക്കുന്നതിനായാണ് എന്നാണ്. 

Read More: മകളെ നോക്കാനായി 2.3 ലക്ഷത്തിന്‍റെ ജോലി അച്ഛന്‍ ഉപേക്ഷിച്ചു, ഇപ്പോൾ ഡിപ്രഷനിലെന്ന് കുറിപ്പ്!

കൂടാതെ ജീവനക്കാരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഇത് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രവർത്തിയിലൂടെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. രഹസ്യ ക്യാമറ വച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ അല്ല ലൈവ് സ്ട്രീമിംഗ് ആയി പുറത്ത് വിട്ടതെന്നും ജീവനക്കാർ പൂർണ്ണ മനസ്സോടെ സഹകരിക്കുന്നതിനാലാണ് ഇപ്പോഴും ഇത് തുടരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അൻപതോളം ജീവനക്കാരാണ് കമ്പനിയിൽ ഉള്ളത്. 2021 -ൽ പ്രാബല്യത്തിൽ വന്ന ചൈനയുടെ സിവിൽ കോഡ് പ്രകാരം, ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ ചിത്രം ഉപയോഗിക്കുന്നതോ പ്രചരിപ്പിക്കുന്നതോ നിയമ വിരുദ്ധമാണ്.

Watch Video: ഭക്ഷണത്തിന് ടിപ്പ് നല്‍കിയില്ലെന്ന് പറഞ്ഞ്, ആളെ പിന്തുടർന്ന് തെറി വിളിച്ച് ഹോട്ടലുടമ; വീഡിയോ വൈറല്‍

By admin