കേരള വ്യവസായ ചരിത്രത്തിൽ നാഴികക്കല്ല്; 120+ കമ്പനികൾ; IPAAF എക്സ്പോ മെയ് 9 മുതൽ

കേരള വ്യവസായ ചരിത്രത്തിൽ നാഴികക്കല്ല്; 120+ കമ്പനികൾ; IPAAF എക്സ്പോ മെയ് 9 മുതൽ

അന്താരാഷ്ട്ര  കോഴിവളർത്തൽ, മത്സ്യകൃഷി, മൃഗസംരക്ഷണം, ക്ഷീരവികസന എക്സ്പോ (ഐപിഎഎഎഫ് എക്സ്പോ- 2025) മെയ് 9 മുതൽ 11 വരെ എറണാകുളം അങ്കമാലിയിലെ അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.

വ്യവസായ വളർച്ച, നയപരമായ ഇടപെടൽ, സുസ്ഥിരത, ഉൽപ്പാദനക്ഷമത, സാങ്കേതിക കൈമാറ്റം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രദർശനം.

മെയ് 9 വെള്ളിയാഴ്ച രാവിലെ 10:25-ന് എക്സ്പോയുടെ ഉദ്ഘാടനം നടക്കും. സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രമുഖ വ്യക്തികൾ, വിദഗ്ധർ ഉൾപ്പെടെയുള്ള പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

കേരള വ്യവസായ ചരിത്രത്തിൽ നാഴികക്കല്ല്; 120+ കമ്പനികൾ; IPAAF എക്സ്പോ മെയ് 9 മുതൽ

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന പ്രമുഖർ: പ്രൊഫ. (ഡോ.) അനിൽ കെ.എസ്., വൈസ് ചാൻസലർ, കേരള വെറ്റിനറി  ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (KVASU); ഡോ. ലിപി സൈരിവാൾ, ഡെപ്യൂട്ടി കമ്മീഷണർ, കേന്ദ്ര മത്സ്യബന്ധന, ക്ഷീരവികസന, മൃഗസംരക്ഷണ മന്ത്രാലയം,  ഇന്ത്യാ ഗവൺമെന്റ്; റീസ് എച്ച്. കെന്നഡി, ഡയറക്ടർ – ഇന്ത്യാ, യു.എസ്. ഗ്രെയിൻസ് കൗൺസിൽ; ദിവ്യ കുമാർ ഗുലാത്തി & ശ്രീ. ആർ. രാംകുട്ടി, സി.എൽ.എഫ്.എം.എ ഓഫ് ഇന്ത്യയുടെ മുതിർന്ന നേതാക്കൾ; കെ. സിംഗരാജ്, പ്രസിഡന്റ്, തമിഴ്‌നാട് പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ; ഡേവിസ്, മാനേജിംഗ് ഡയറക്ടർ, തോംസൺ ഗ്രൂപ്പ്; പ്രമോദ്, മാനേജിംഗ് ഡയറക്ടർ, ഫാം ഇന്ത്യ ചിക്കൻ.

കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ പ്രദർശനമായ ഐ.പി.എ.എ.എഫ്. എക്സ്പോ 2025-ൽ ഇന്ത്യയിലും  വിദേശത്തും ഉള്ള 120-ൽ അധികം കമ്പനികൾ പങ്കെടുക്കുന്നു.

വ്യവസായ പങ്കാളികൾക്ക് ബന്ധപ്പെടാനും സഹകരിക്കാനും പുതിയ അവസരങ്ങൾ കണ്ടെത്താനുമുള്ള വേദി കൂടെയാകും പ്രദർശനം. കോഴിവളർത്തൽ, മത്സ്യകൃഷി, മൃഗസംരക്ഷണം, ക്ഷീരോത്പാദന  മേഖലകളിലെ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള 150-ൽ അധികം ഉൽപ്പന്നങ്ങളുടെ പ്രദർശനവും, കൂടാതെ സാങ്കേതികവിദ്യകളും, ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും, അവയുടെ തത്സമയ പ്രദർശനവും ഉണ്ടാകും.

ശാന്തി ഫീഡ്സ്, റൂട്ട്സ് പൗൾട്രി, ഫാം ഇന്ത്യ ചിക്കൻ, ബാലി ഗ്രൂപ്പ്സ്, ജിയോബ്ലൂ, മെഗാലോ, സുപ്രെൻവിറോ, ബെസലെൽ, ഷ്മെൽസർ, ജസ്റ്റ്ഫെൻസ്, ഷൈൻസ്റ്റാർ, ഹിന്ദുസ്ഥാൻ എക്യുപ്മെന്റ്സ്, ഇയ്യാനി കൂളിംഗ്, ആർജിഎസ് ഫീഡ്സ്, ആർജിഎസ് വെറ്റ്, നിയോസ്പാർക്ക്, ലാർക്ക്, ശ്രീവാരി, ന്യൂജെൻ ബയോസയൻസ്, ഗ്രാൻഡ് മാസ്റ്റർ, നോവൽടെക്, എൻഎച്ച് പ്രോപവർ, വാംസോ, മിൽമ, എംആർഡിഎഫ്, ഏവിയാജൻ ഇന്ത്യ, ലാസ് ഗ്രീൻ തുടങ്ങി നിരവധി പ്രമുഖ കമ്പനികകളുടെ പങ്കാളിത്തവും ഉണ്ടാകും.

ഐ.പി.എ.എ.എഫ്. എക്സ്പോ 2025-ൽ രണ്ട് ദിവസത്തെ സാങ്കേതിക സെമിനാറുകളും, B2B നെറ്റ്‌വർക്കിംഗ് സെഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് വ്യവസായ വിദഗ്ധരുമായി ഇടപഴകാനും പ്രധാന വിഷയങ്ങളെപ്പറ്റി പഠിക്കാനും ഉള്ള അവസരം ലഭിക്കുന്നു.

ബ്രോയിലർ വിപണി പ്രവണതകളും കോഴി പോഷകാഹാരവും; തീറ്റകളുടെ കാര്യക്ഷമതയും, ഉൽപ്പാദനവും; കോഴിവളർത്തൽ, മത്സ്യക്കൃഷി മാലിന്യ ങ്ങളുടെ സംസ്കരണം; ക്ഷീരമേഖലയിലെ സംരംഭകത്വം; സർക്കാർ പദ്ധതികളും സബ്‌സിഡികളും; മാംസം, കോഴി സംസ്കരണത്തിലെ സുസ്ഥിര രീതികൾ തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകൾ നടക്കുക.

മിഡാസ് ടച്ച് ഇവന്റ്‌സ് ആൻഡ് ട്രേഡ് ഫെയേഴ്‌സ് LLP ആണ് പ്രദർശനം  സംഘടിപ്പിക്കുന്നത്. CLFMA, BCC, PFRC, PFTS, KVFI, CMFRI, KVASU എന്നീ സംഘടനകളുടെ സഹകരണവും MSME, PFI, AKPF, TNPFA, TANUVAS, KEPCO എന്നിവയുടെ പിന്തുണയും പരിപാടിക്കുണ്ട്.

പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ പ്രവേശനം സുഗമമാക്കും. 15 വയസ്സിന് താഴെയുള്ള സന്ദർശകരെ അനുവദിക്കുന്നതല്ലെന്നും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും സന്ദർശിക്കുക: https://ipaaf.in/visitors-registration
 

By admin