കെട്ടിട പ്ലാൻ അപ്രൂവ് ചെയ്യാൻ 25000 രൂപ ആവശ്യപ്പെട്ടു; ബിൽഡിങ് ഇൻസ്പെക്ടര്‍ സ്വപ്നയുടെ റിമാൻഡ് റിപ്പോർട്ട്
കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന കൈക്കൂലി കേസിൽ അറസ്റ്റിലായ സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കെട്ടിടത്തിന്‍റെ പ്ലാൻ അപ്രൂവ് ചെയ്യണമെങ്കിൽ 25,000 രൂപ തരണമെന്ന് സ്വപ്ന ആവശ്യപ്പെട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
അപേക്ഷൻ അഭ്യർത്ഥിച്ചതോടെ 15,000 ആക്കി കുറയ്ക്കുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ കെട്ടിടത്തിന്‍റെ പ്ലാൻ അപ്രൂവ് ചെയ്യില്ലെന്ന് സ്വപ്ന അപേക്ഷകനോട് പറഞ്ഞുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.