കട്ടിങ് ബോർഡ് ഉപയോഗിക്കുമ്പോൾ ഇങ്ങനെ ചെയ്യരുത്; കാര്യം ഇതാണ്

അടുക്കളയിൽ കൂടുതൽ ഉപയോഗമുള്ള ഒന്നാണ് കട്ടിങ് ബോർഡ്. ഇത് വന്നതോടെ പച്ചക്കറികൾ, ഇറച്ചി എന്നിവ മുറിക്കുന്ന പണി കുറച്ചുകൂടെ എളുപ്പമായെന്ന് പറയാം. എന്നാൽ ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ അണുക്കൾ ഉണ്ടാകാനും അതുവഴി ഭക്ഷണം കേടുവരാനും സാധ്യതയുണ്ട്. കട്ടിങ് ബോർഡ് ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ്. 

എങ്ങനെയാണ് കട്ടിങ് ബോർഡിൽ വിഷാംശം ഉണ്ടാകുന്നത്? 

എത്രയൊക്കെ വൃത്തിയാക്കിയാലും കട്ടിങ് ബോർഡിൽ ഭക്ഷണാവശിഷ്ടങ്ങൾ എന്തെങ്കിലുമൊക്കെ ഉണ്ടാകാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ അതിൽ അണുക്കൾ പെരുകുകയും പിന്നീട് മറ്റ് പച്ചക്കറികൾ മുറിക്കുമ്പോൾ അതിൽ അണുക്കൾ പടരുകയും ചെയ്യുന്നു. ഇത്തരത്തിൽ അണുക്കൾ പകർന്ന ഭക്ഷണം കഴിക്കുമ്പോൾ നമുക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. 

ഗുണമേന്മ നോക്കിയാവണം വാങ്ങേണ്ടത് 

തടി, പ്ലാസ്റ്റിക്, സെറാമിക്, സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങിയ പല മെറ്റീരിയലിലും കട്ടിങ് ബോർഡ് ലഭിക്കും. എന്നാൽ ഇതിൽ ഏതാണ് വാങ്ങേണ്ടതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഫുഡ് ഗ്രേഡ്, ബിപിഎ ഫ്രീ എന്നീ ലേബലുകളിലുള്ള കട്ടിങ് ബോർഡ് വാങ്ങിക്കാൻ ശ്രദ്ധിക്കണം. 

ഒന്നിൽകൂടുതൽ കട്ടിങ് ബോർഡ് 

എല്ലാ സാധനങ്ങൾക്കും ഒരു കട്ടിങ് ബോർഡ് തന്നെ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇറച്ചി വെട്ടാനും തക്കാളി മുറിക്കാനും ഒരേ കട്ടിങ് ബോർഡ് ഉപയോഗിക്കാതിരിക്കുക. ഇത് ഭക്ഷണ സാധനങ്ങൾ കേടുവരാൻ കാരണമാകുന്നു. 

കട്ടിങ് ബോർഡും കത്തിയും 

കട്ടിങ് ബോർഡിനോ കത്തിക്കോ എന്തെങ്കിലും കുഴപ്പങ്ങൾ സംഭവിച്ചിട്ടുണ്ടങ്കിൽ അത് മാറ്റി പുതിയത് വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ അടുക്കള ജോലിക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. 

വൃത്തിയാക്കണം 

അധികനേരം ഭക്ഷണം കട്ടിങ് ബോർഡിലിരിക്കാൻ അനുവദിക്കരുത്. ഇത് ദുർഗന്ധവും അണുക്കളും ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ ഓരോ തവണ ഉപയോഗിച്ച് കഴിയുമ്പോഴും നന്നായി വൃത്തിയാക്കാൻ മറക്കരുത്. 

പഴയത് ഉപയോഗിക്കരുത് 

കട്ടിങ് ബോർഡിൽ കറയോ, പൊട്ടലോ കണ്ടാൽ ഉടനെ മാറ്റണം. എത്രയൊക്കെ വൃത്തിയാക്കിയാലും പഴകിയ കട്ടിങ് ബോർഡിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ കാലാവധി കഴിഞ്ഞാൽ പഴയ കട്ടിങ് ബോർഡുകൾ മാറ്റി പുതിയത് വാങ്ങിക്കണം.     

ഈ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്ലഗ് ചെയ്യുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കണം

By admin