ഈ എട്ട് പഴങ്ങൾ ശീലമാക്കൂ, ഫാറ്റി ലിവറിനെ തടയും
ഈ എട്ട് പഴങ്ങൾ ശീലമാക്കൂ, ഫാറ്റി ലിവറിനെ തടയും.
കരളിൽ അമിതമായ അളവിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ. ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് അല്ലെങ്കിൽ സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് എന്നും അറിയപ്പെടുന്നു.
ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില പഴങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
അവാക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഇത് കരളിനെ സംരക്ഷിക്കുന്നു.
ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ബെറിപ്പഴങ്ങൾ കരളിനെ സംരക്ഷിക്കുന്നു. സ്ട്രോബെറി, ബ്ലൂബെറി എന്നിവ ധാരാളമായി കഴിക്കുക.
ആപ്പിളിലെ ആന്റിഓക്‌സിഡന്റ്, നാരുകൾ, പെക്റ്റിൻ എന്നിവ കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും, ദഹനത്തെ സഹായിക്കാനും ഇവ സഹായിക്കുന്നു,
മുന്തിരി, പ്രത്യേകിച്ച് ചുവപ്പ്, പർപ്പിൾ ഇനങ്ങൾ, അവയുടെ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം കാരണം കരളിന്റെ ആരോഗ്യത്തിന് സഹായകമാണ്.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഓറഞ്ച് കരളിനെ സംരക്ഷിക്കുന്നു. കൂടാതെ ഇത് പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകമാണ്.
കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും മാതള നാരങ്ങ മികച്ചതാണ്.