ആമസോണിന്‍റെ സമ്മര്‍ സമ്മാനം: സാംസങ് ഗാലക്‌സി എസ്24 അൾട്രയ്ക്ക് 45,000 രൂപ വിലക്കുറവ്
ദില്ലി: ആമസോണിന്‍റ് ഗ്രേറ്റ് സമ്മർ സെയിൽ 2025 നടന്നുകൊണ്ടിരിക്കുകയാണ്. പ്ലാറ്റ്‌ഫോമിലെ ഉയർന്ന റേറ്റിംഗുള്ള സ്മാർട്ട്‌ഫോണുകൾക്ക് സമ്മര്‍ സെയിലില്‍ വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ വിൽപ്പനയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് സാംസങ് ഗാലക്‌സി എസ്24 അൾട്രാ ഫ്ലാഗ്ഷിപ്പ് ഫോണിനുള്ള ഓഫറാണ്. ഇത് ഇപ്പോൾ ഇന്ത്യയിലെ എക്കാലത്തെയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. അതിനാൽ, ശക്തമായ ഫ്ലാഗ്ഷിപ്പ് ഉപകരണം സ്വന്തമാക്കാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ വാങ്ങാന്‍ ഇത് നിങ്ങൾക്ക് മികച്ച സമയാണ്.
കാരണം, പ്രീമിയം ഗുണനിലവാരവുമായി വരുന്ന വിശ്വസനീയ ബ്രാൻഡായ സാംസങ്, പരിമിതമായ സമയത്തേക്ക് അതിന്‍റെ ഫ്ലാഗ്ഷിപ്പ് സീരീസിൽ വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. സാംസങിന്‍റെ ഈ പ്രത്യേക വിൽപ്പനയിൽ, ഗാലക്‌സി എസ്24 സീരീസ് ഫോണുകൾക്ക് 45,000 രൂപ വരെ കിഴിവ് നൽകുന്നു. അത്തരമൊരു സാഹചര്യത്തിൽ, കുറഞ്ഞ വിലയ്ക്ക് ഒരു മികച്ച ഫോൺ വാങ്ങാൻ നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, ഈ ഡീലുകൾ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്.
കഴിഞ്ഞ വർഷം ലോഞ്ച് ചെയ്തതും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് യഥാർഥത്തിൽ 1,29,999 രൂപ വിലയുണ്ടായിരുന്നതുമായ സാംസങ് ഗാലക്‌സി എസ്24 അൾട്രാ ഇപ്പോൾ ആമസോൺ വിൽപ്പനയിൽ 84,999 രൂപയ്ക്ക് ലഭ്യമാണ്. അതായത്, നിലവിൽ വിപണിയിലുള്ള ഏറ്റവും മികച്ച ആൻഡ്രോയ്‌ഡ് സ്മാർട്ട്‌ഫോൺ 45,000 രൂപ കിഴിവിൽ സ്വന്തമാക്കാമെന്ന് അർഥം. ഈ പരിമിതകാല ഓഫറിൽ എച്ച്‍ഡിഎഫ്‍സി ബാങ്ക് കാർഡ് ഉടമകൾക്ക് 10 ശതമാനം കിഴിവ്, എളുപ്പത്തിലുള്ള പ്രതിമാസ പേയ്‌മെന്‍റുകൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, നിങ്ങളുടെ പഴയ ഡിവൈസിന് എക്സ്ചേഞ്ച് ബോണസുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. മെയ് 1 മുതൽ സാംസങിന്‍റെ ഓൺലൈൻ സ്റ്റോർ, ആമസോൺ, ഫ്ലിപ്‍കാർട്ട്, ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി കിഴിവുകൾ ലഭ്യമാണ്.
പുറത്തിറങ്ങി ഒരു വർഷത്തിന് ശേഷവും, പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഗാലക്‌സി എസ്24 അൾട്ര ഒരു മുൻനിര മോഡലായി തുടരുന്നു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. ഇത് ഗെയിമർമാർക്കും, മൾട്ടിടാസ്‌ക്കർമാർക്കും, പവർ ഉപയോക്താക്കൾക്കും അനുയോജ്യമാക്കുന്നു. ഗാലക്‌സി എസ്24 അൾട്രയിൽ പ്രോവിഷ്വൽ എഞ്ചിൻ നൽകുന്ന 200 എംപി ക്യാമറയുണ്ട്, ഡ്രോയിംഗ് അസിസ്റ്റ്, നോട്ട് അസിസ്റ്റ് പോലുള്ള എഐ സഹായത്തോടെയുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2x മുതൽ 10x വരെയും, 100x ഡിജിറ്റൽ സൂം വരെയും സൂം ശേഷിയുള്ള ഒരു ക്വാഡ് ടെലി സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു.
Read more: ജാഗ്രത, 100 രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ മുന്നറിയിപ്പ്