അമ്പമ്പോ അവിശ്വസനീയം! 50 അടി ഉയരം, 72 പടികള്‍, കൈകൾ കുത്തി താഴേക്കിറങ്ങുന്ന പെൺകുട്ടി
കണ്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്ന അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ കാഴ്ചക്കാർ അമ്പരപ്പോടെ കാണുന്നത്. വീഡിയോയിൽ കാണുന്നത് ഒരു പെൺകുട്ടി സ്റ്റെപ്പുകളിറങ്ങുന്നതാണ്. അതിനിപ്പോൾ എന്താണ് എന്നാണോ? കാലുകൾ കൊണ്ടല്ല, കൈകൾ കുത്തിയാണ് അവൾ പടികളിറങ്ങുന്നത്.
50 അടി ഉയരത്തിലാണ് പെൺകുട്ടി നിൽക്കുന്നത് എന്നാണ് പറയുന്നത്. അവിടെ നിന്നും ആരുടേയും സഹായമില്ലാതെ തന്നെയാണ് പെൺകുട്ടി തന്റെ കൈകൾ കുത്തി പടികളിറങ്ങുന്നത്. 72 പടികളാണ് ഉള്ളത്. താൻ 50 അടി ഉയരത്തിലാണ് നിൽക്കുന്നത് എന്ന് പെൺകുട്ടി തന്നെ വീഡിയോയിൽ പറയുന്നത് കേൾക്കാം. മാത്രമല്ല, നിങ്ങൾ നിങ്ങളുടെ കാലുകളെ വിശ്വസിക്കുന്നത് പോലെ ഞാൻ എന്റെ കൈകളെ വിശ്വസിക്കുന്നു എന്നാണ് അവൾ പറയുന്നത്. ഗോരഖ്പൂരിൽ നിന്നുള്ള മിത്തി എന്ന പെൺകുട്ടിയാണ് വീഡിയോയിൽ ഉള്ളത്.
പിന്നെ കാണുന്നത് അവൾ ആ സ്റ്റെപ്പുകൾ ഇറങ്ങുന്നതാണ്. അതും തന്റെ കൈകൾ കുത്തിയാണ് അവൾ ആ സ്റ്റെപ്പുകൾ ഇറങ്ങുന്നത്. കാണുന്നവർക്ക് പേടി തോന്നുമെങ്കിലും പെൺകുട്ടി വളരെ കൂളായിട്ടാണ് ഇത് ചെയ്യുന്നത് എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും. ഓരോ സ്റ്റെപ്പുകൾ ഇറങ്ങുമ്പോഴും അവൾ എണ്ണുന്നതും കാണാം.
ഗോരഖ്പൂരിന്റെ മകളാണ് എന്നാണ് മിത്തിയെ കുറിച്ച് പറയുന്നത്. എന്തായാലും, വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. കുറേപ്പേർ അവളെ അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ ഇത്തരം പ്രകടനങ്ങളിലെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകാനും മറന്നില്ല.