അജയ് ദേവഗണിന്‍റെ രണ്ടാം റെയ്ഡ് ഏറ്റോ? ബോക്സോഫീസില്‍ ആദ്യദിനം സംഭവിച്ചത്

മുംബൈ:  അജയ് ദേവ്ഗണ്‍ നായകനായി എത്തിയ റെയ്ഡ് 2 മെയ് 1 നാണ് രാജ്യവ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്തത്. 2018 ലെ അദ്ദേഹത്തിന്റെ ഹിറ്റായ റെയ്ഡിന്‍റെ തുടർച്ചയായ ഈ ചിത്രത്തിൽ വാണി കപൂർ, റിതേഷ് ദേശ്മുഖ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ആദ്യ ബോക്സോഫീസ് വിവരങ്ങള്‍ അനുസരിച്ച് ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ മികച്ചതാണ് എന്നാണ് വിവരം. 

സാക്നില്‍.കോമിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ചിത്രം മികച്ച ആദ്യ ദിന ഇന്ത്യയില്‍ 18 കോടി നെറ്റ് കളക്ഷന്‍ നേടിയിട്ടുണ്ട്. മാന്യമായ തുടക്കം എന്നാണ് ഇതിനെ പൊതുവില്‍ വിലയിരുത്തുന്നത്. മെയ് 1 അവധി ദിനത്തില്‍ 18.25 കോടി നെറ്റാണ് ചിത്രത്തിന് എന്നാണ് റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച ഹിന്ദിയിൽ ചിത്രത്തിന്റെ മൊത്തം ഒക്യുപെൻസി 31.81% ആയിരുന്നു. രാവിലത്തെ ഷോകളിൽ ഇത് 21.23% ആയിരുന്നു, ഉച്ചകഴിഞ്ഞുള്ള ഷോകളിൽ ഇത് 35.76% ആയിരുന്നു. വൈകുന്നേരത്തെ ഷോകളിൽ ഇത് 38.45% വർദ്ധിച്ചു.

ആഭ്യന്തര ബോക്സ് ഓഫീസിൽ 15.38 കോടി നേടിയ അജയ് ഡിയോളിന്റെ ജാട്ട് 2 നേക്കാൾ മികച്ച ഓപ്പണിംഗ് ആണ് നേടിയിരിക്കുന്നത്. 9.50 കോടിയാണ് സണ്ണി ഡിയോളിന്റെ ജാട്ട് 2 ആദ്യദിനം നേടിയത്. എന്നിരുന്നാലും 2025 ലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ നേടിയ വിക്കി കൗശലിന്റെ ചാവ 2 ന്റെ ആദ്യ ദിന കളക്ഷനോടൊപ്പം എത്താൻ റെയ്ഡ് 2 ന് കഴിഞ്ഞില്ല. 31 കോടിയായിരുന്നു ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍. 

ദാദാ മനോഹർ ഭായിയുടെ സ്വത്ത് റെയ്ഡ് നടത്തുന്ന ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസർ അമയ് പട്നായിക് ആയിട്ടാണ് അജയ് റെയ്ഡ് 2 ൽ എത്തുന്നത്. അതേ സമയം ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. 

ആദ്യ പകുതിയിലെ എല്ലാവര്‍ക്കും ഊഹിക്കാന്‍ കഴിയുന്ന ട്വിസ്റ്റുകളാണ് ചിത്രത്തില്‍ എന്നും. നോ വൺ കിൽഡ് ജെസീക്ക പോലുള്ള ത്രില്ലറുകൾ സംവിധാനം ചെയ്ത രാജ് കുമാർ ഗുപ്തയ്ക്ക് വലിയ ആവേശം ഉണ്ടാക്കുന്ന മൂഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്നും. ഋതേഷ് ദേശ്മുഖിന്‍റെ വില്ലന്‍ കഥാപാത്രം നിരാശപ്പെടുത്തി എന്നുമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂ പറയുന്നത്. 

 

By admin