Health Tips : മൈഗ്രെയ്ൻ നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
സാധാരണ തലവേദനയേക്കാൾ വളരെ കഠിനമായിരിക്കും മൈഗ്രെയ്ൻ തലവേദന. തലയുടെ ഒരു വശത്ത് അനുഭവപ്പെടുന്ന വേദനയ്ക്ക് പുറമേ, മങ്ങിയ കാഴ്ച, ഓക്കാനം, ഛർദ്ദി എന്നിവയും മൈഗ്രെയിനിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. വേദന മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ നീണ്ടു നിൽക്കും. ഇത് ദൈനംദിന പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. സ്ത്രീകളിൽ, മൈഗ്രെയിനുകൾക്ക് പിന്നിലെ ഏറ്റവും സാധാരണമായ കാരണം ഹോർമോൺ അസന്തുലിതാവസ്ഥയാണ്.
ചില മരുന്നുകൾ, മദ്യം, അമിതമായ കഫീൻ ഉപഭോഗം എന്നിവയും മൈഗ്രേയ്ന് കാരണമാകും. സമ്മർദ്ദം, ക്രമരഹിതമായ ഉറക്ക രീതികൾ, എന്നിവ മൈഗ്രേയ്ൻ പ്രശ്നത്തെ രൂക്ഷമാക്കാം. ചില പ്രത്യേക ഗന്ധങ്ങളോ സുഗന്ധദ്രവ്യങ്ങളോ അനാരോഗ്യകരമായ ഭക്ഷണക്രമമോ ആണ് മൈഗ്രേനിന്റെ മറ്റ് ചില സാധാരണ കാരണങ്ങൾ. മൈഗ്രെയ്ൻ പ്രശ്നം പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ.
ഒന്ന്
ശരീരത്തിലെ നിർജലീകരണം മൈഗ്രെയ്ൻ പ്രശ്നം കൂടുതൽ രൂക്ഷമാക്കും. ശരീരത്തിന് ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് എട്ട് മുതൽ 10 ഗ്ലാസ് വരെ വെള്ളമെങ്കിലും കുടിക്കണം. കഫൈൻ അടങ്ങിയ പാനീയങ്ങളും മധുരപാനീയങ്ങളും ഒഴിവാക്കണം.
രണ്ട്
ക്രമം തെറ്റിയ ഉറക്കവും മൈഗ്രെയ്‌ൻ തലവേദന ഉണ്ടാക്കും. രാത്രിയിൽ കുറഞ്ഞത് ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക.
മൂന്ന്
സമ്മർദം നിയന്ത്രിച്ച് നിർത്തുന്നത് മൈഗ്രെയ്ൻ പ്രശ്നത്തിൽ നിന്ന് ആശ്വസം ലഭിക്കാൻ സഹായിക്കും. ആഴത്തിലുള്ള ശ്വസോച്ഛാസം, ധ്യാനം, യോഗ പോലുള്ള മാർഗങ്ങൾ ശീലമാക്കുക.
നാല്
ചില ഭക്ഷണങ്ങളും മൈഗ്രെയ്‌നിന് ഇടയാക്കും. സംസ്‌കരിച്ച ഭക്ഷണം, ചീസ്, ചോക്ലേറ്റ്, കഫൈൻ, മദ്യം എന്നിവ പലരിലും മൈഗ്രെയ്‌ൻ പ്രശ്നം കൂട്ടുന്നു.
അഞ്ച്
പെപ്പർമിന്റ്, ലാവന്റർ പോലുള്ള ചില എണ്ണകൾ മൈഗ്രെയ്‌ൻ വേദനകളെ കുറയ്ക്കാൻ സഹായിക്കുന്നു.
ആറ്
ദീർഘനേ ടിവി, മൊബെെൽ ഫോൺ, ടാബ് എന്നിവ ഉപയോഗിക്കുന്നത് കണ്ണിന് സമ്മർദ്ദമുണ്ടാക്കി മൈഗ്രെയ്‌ൻ പ്രശ്നം ഉണ്ടാക്കാം. സ്‌ക്രീൻ ടൈം കുറയ്‌ക്കാനും ഇടയ്‌ക്ക് ബ്രേക്ക് എടുക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ചർമ്മത്തെ സുന്ദരമാക്കാൻ തക്കാളി മാജിക് ; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ