വഴിയരികില്‍ കശ്മീരി ഷാൾ വിറ്റിരുന്നവരെ അടിച്ചോടിക്കുന്ന വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചത്…

കശ്മീരിലെ പഹല്‍ഗാമില്‍ തീവ്രവാദികൾ വിനോദസഞ്ചാരികളെ അക്രമിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു. അക്രമണം രാജ്യത്ത് വലിയ തോതില്‍ പ്രതിഷേധങ്ങളുയര്‍ത്തി. സുരക്ഷാ വീഴ്ചയെന്ന് ചിലര്‍, പാക്സ്ഥാനിലെ തീവ്രവാദി പരിശീലന ക്യാമ്പുകൾ തകർക്കണമെന്ന് മറ്റ് ചിലര്‍. ഇതിനിടെ കശ്മീരില്‍ നിന്നും ജീവന്‍ രക്ഷപ്പെട്ടെത്തിയവർ കശ്മീരികളുടെ സ്നേഹവായ്പ്പിനെ കുറിച്ച്, തങ്ങൾക്ക് നല്‍കിയ കരുതലിനെ കുറിച്ചൊക്കെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. എന്നാല്‍, മറ്റ് ചില ഇടങ്ങളില്‍ ചിലര്‍ ബോധപൂര്‍വ്വമായ കുഴപ്പങ്ങൾക്ക് ശ്രമിച്ചു. അതിന്‍റെ വീഡിയോകൾ സ്വയം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ഒടുവില്‍ പ്രതിഷേധം ശക്തമായപ്പോൾ പോലീസ് പിടിയിലാവുകയും ചെയ്തു. 

ഉത്തരാഖണ്ഡിലെ മസൂരിയിലാണ് സംഭവം. മസൂരിയിലെ വിനോദസഞ്ചാരികൾക്ക് വില്ക്കാനായി കൊണ്ടുവന്ന കശ്മീര വസ്ത്രങ്ങൾ, ഒരു റോഡ് വശത്ത് നിരത്തി വച്ച് വില്ക്കുകയായിരുന്ന രണ്ട് പേര്‍ക്കിടയിലേക്ക് എത്തിയ മൂന്നോളം ചെറുപ്പക്കാര്‍ ഇവരുടെ മുഖത്ത് അടിക്കുകയും സാധനങ്ങളുമായി പോകാന്‍ ആവശ്യപ്പെടുന്നതുമായിരുന്നു വീഡിയോയയില്‍. സംഭവം എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. വ്യാപാരികളുടെ മുഖത്തടിക്കുകയും സാധനങ്ങളുമായി പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധർ മറ്റ് പ്രദേശവാസികൾ സംഭവം എന്താണെന്ന് ചോദിച്ച് വരുമ്പോൾ അവരെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

Read More: ‘ഇങ്ങനല്ല…’; തന്നെ കാണാന്‍ വന്ന വരന്‍ ഇതല്ലെന്ന് വധു, പിന്നാലെ വിവാഹം മുടങ്ങി

Read More:  ‘കൈയില്‍ കാശുണ്ടോ എല്ലാം നിയമപരം’; കൈക്കൂലി നൽകി സ്വന്തം വീട്ടില്‍ 17 കോടിക്ക് മൃഗശാല പണിതു

ഇത് സംബന്ധിച്ച് ജമ്മുകശ്മീര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ കണ്‍വീനിയര്‍ നാസിർ ഖുഹാമി തന്‍റെ എക്സിലെഴുതിയ കുറിപ്പും വീഡിയോയും വൈറലായിരുന്നു. മുസ്സൂരിയിലെ 16 ഓളം കശ്മീരി വ്യാപാരികളോട് വീട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം എഴുതി. വ്യാപാരികൾ വര്‍ഷങ്ങളായി മസൂറിയില്‍ ജീവിക്കുന്നവരാണെന്നും വ്യക്തമാക്കിയ ഖുഹാമി, സംഭവത്തില്‍ പോലീസ് നടപടി എടുത്തെന്നും കൂട്ടിച്ചേര്‍ത്തു. തെഹ്രി ഗർവാൾ സ്വദേശി സൂരജ് സിംഗ്, ഹാത്തിഫോൺ സ്വദേശി പ്രദീപ് സിംഗ്, മുസ്സൂറിയിലെ കമ്പനി ഗാർഡന്‍ ഏരിയയിൽ നിന്നുള്ള അഭിഷേക് ഉനിയാൽ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഇവരുടെ ചിത്രങ്ങളും പോലീസ് പങ്കുവച്ചു. മൂന്ന് പേരും ബജ്രംഗ്ദൾ പ്രവര്‍ത്തകരാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. 

Watch Video: വാഹനങ്ങൾ ചീറി പായുന്ന എക്സപ്രസ് ഹൈവേയില്‍ ബൈക്ക് സ്റ്റണ്ട്; പിന്നാലെ തലയും കുത്തി താഴേയ്ക്ക്, വീഡിയോ വൈറൽ

 

By admin