യുവേഫ ചാമ്പ്യൻസ് ലീഗ്; ബാഴ്സലോണ – ഇന്റർ മിലാൻ സെമി ഫൈനൽ പോരാട്ടം ഇന്ന്

ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണ ഇന്ന് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30ന് ബാഴ്സയുടെ തട്ടകത്തിലാണ് മത്സരം. 

ക്വാർട്ടർ ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തകർത്താണ് ബാഴ്സലോണ സെമി ഫൈനലിലേക്ക് മുന്നേറിയത്. ബയേൺ മ്യൂണിക്കിനെ മറികടന്നാണ് ഇന്റർമിലാന്റെ വരവ്. റയൽ മാഡ്രിഡിനെ തകർത്ത് കോപ്പ ഡെൽ റെ കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കറ്റാലിയൻ സംഘം. ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ഹാട്രിക് കിരീടമാണ് ലക്ഷ്യം. 

ഇന്റർ മിലാനെതിരെ ഇതിന് മുൻപ് കളിച്ച 11 മത്സരങ്ങളിൽ ആറിലും ജയം ബാഴ്സയ്ക്കൊപ്പം. പരിക്കേറ്റ ലെവൻഡോസ്കി ആദ്യ പാദ സെമി ഫൈനലിൽ കളിക്കുന്നത് സംശയമാണ്. പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും ബാഴ്സയുടെ സ്റ്റാർ ഗോൾ കീപ്പർ മാർക്ക് ആന്ദ്രെ ടെർ സ്റ്റീഗൻ ചാന്പ്യൻസ് ലീഗ് ടീമിൽ ഉണ്ടാകില്ലെന്ന് പരിശീലകൻ ഹാൻസി ഫ്ലിക്ക് വ്യക്തമാക്കി.

By admin