ബേക്കിംഗ് സോഡ ഉപയോഗിച്ച് കറകൾ മാത്രമല്ല, വീടും വൃത്തിയാക്കാൻ സാധിക്കും

വൃത്തിയാക്കാനും, കഴുകാനും ദുർഗന്ധം അകറ്റാനുമൊക്കെ നിരന്തരമായി ഉപയോഗിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. വിനാഗിരിക്കൊപ്പം ഡിഷ് സോപ്പ് കൂടെ ചേർത്ത് കൊടുത്താൽ നല്ലൊരു ക്ലീനറായി ഇത് പ്രവർത്തിക്കും. എന്നാൽ കറയും അഴുക്കും മാത്രമല്ല വീട് മുഴുവനായി വൃത്തിയാക്കാനും ബേക്കിംഗ് സോഡ മതി. ബേക്കിംഗ് സോഡ ഉപയോഗിച്ച് എന്തൊക്കെ വൃത്തിയാക്കാൻ സാധിക്കുമെന്ന് നോക്കാം.

സിങ്ക് തിളങ്ങും 

കുറച്ച് ബേക്കിംഗ് സോഡ സ്റ്റെയിൻലെസ് സ്റ്റീൽ സിങ്കിൽ ഇട്ടുകൊടുത്തതിന് ശേഷം നന്നായി ഉരച്ച് കഴുകണം. ശേഷം നല്ല വെള്ളത്തിൽ കഴുകാം. ഇത് കറകളെ മാത്രമല്ല മങ്ങിപ്പോയ സിങ്കിനെ പുത്തനാക്കുകയും ചെയ്യുന്നു. 

കട്ടിങ് ബോർഡ് 

അടുക്കളയിൽ ഉപയോഗിക്കുന്ന കട്ടിങ് ബോർഡും ബേക്കിംഗ് സോഡ ഉപയോഗിച്ച് നന്നായി വൃത്തിയാക്കാൻ സാധിക്കും. ബേക്കിംഗ് സോഡ കട്ടിങ് ബോർഡിൽ വിതറിയതിന് ശേഷം നനവുള്ള സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകണം. ഇങ്ങനെ ചെയ്യുമ്പോൾ കട്ടിങ് ബോർഡിലുള്ള അണുക്കളും നശിച്ചുപോകുന്നു. 

ഫ്രിഡ്ജ് 

ഫ്രിഡ്ജിൽ ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനായി ഒരു പാത്രത്തിൽ കുറച്ച് ബേക്കിംഗ് സോഡ എടുത്തതിന് ശേഷം ഫ്രിഡ്‌ജിനുള്ളിൽ തുറന്ന് വയ്ക്കണം. ഇത് ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധത്തെ വലിച്ചെടുക്കുന്നു. 

കോഫി മഗ്ഗ് 

നിരന്തരമായി ഉപയോഗിക്കുമ്പോൾ മഗ്ഗിൽ കോഫിക്കറ പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനെ എളുപ്പത്തിൽ നീക്കം ചെയ്യാൻ ബേക്കിംഗ് സോഡ മാത്രം മതി. നനവുള്ള സ്പോഞ്ചിൽ കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കണം. ശേഷം കറയുള്ള ഭാഗത്ത് നന്നായി ഉരച്ച് കഴുകാം. കോഫി മഗ്ഗിലെ കറകൾ പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.

ഓവൻ 

ഓവൻ വൃത്തിയാക്കാനും ബേക്കിംഗ് സോഡ ബെസ്റ്റാണ്. ഒരു കപ്പ് വിനാഗിരിയിൽ അര കപ്പ് നാരങ്ങ നീര് ചേർത്ത് സ്പ്രേ ബോട്ടിലിലാക്കണം. സ്പ്രേ ചെയ്തതിന് ശേഷം 10 മിനിറ്റ് അങ്ങനെ തന്നെ വയ്ക്കണം. ശേഷം കുറച്ച് ബേക്കിംഗ് സോഡ കൂടെ ഇട്ടുകൊടുത്ത് നന്നായി ഉരച്ച് കഴുകിയെടുക്കാവുന്നതാണ്. ഓവൻ നന്നായി വൃത്തിയാകും.

കിച്ചൻ ചിമ്മിനി വൃത്തിയാക്കാറില്ലേ? എങ്കിൽ സൂക്ഷിക്കണം

By admin