കെ എം എബ്രഹാമിന് ആശ്വാസം: അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ എഫ്ഐആർ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ദില്ലി: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം എബ്രഹാമിനെതിരായ സിബിഐ എഫ്ഐആർ സ്റ്റേ ചെയ്ത് സുപ്രീം കോടതി. മുൻകാല സുപ്രീം കോടതി വിധിയിലെ ഉത്തരവ് കണക്കിലെടുത്താണ് നടപടി. കെ എം എബ്രഹാമിനായി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് ആണ് ഹാജരായത്. അനുമതി വാങ്ങാതെയാണ് തനിക്കെതിരെ സിബിഐ കേസ് എടുത്തതെന്നും ഉയർന്ന പദവി വഹിച്ച ഉദ്യോഗസ്ഥനാണെന്നും കെ എം എബ്രഹാം വാദത്തിൽ ചൂണ്ടിക്കാട്ടി. കുടുംബവുമായി ബന്ധപ്പെട്ട സ്വത്ത് വിവരം സമർപ്പിച്ചിരുനോ എന്ന് കോടതി ചോദിച്ചു. 6 വർഷത്തോളം താങ്കൾക്ക് കുടുംബത്തിന്റെ അസറ്റ് ഡിക്ലയര്‍ ചെയ്യാൻ കഴിയാത്തത് വീഴ്ച ആണല്ലോ എന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം. മുംബൈയിലെ സ്വത്ത് സംബന്ധിച്ചും കോടതി ചോദ്യമുന്നയിച്ചു. ഭൂസ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചു എങ്കിൽ അന്വേഷണം നടക്കേണ്ടത് ആണല്ലോ എന്ന് കോടതി പറഞ്ഞു. സർക്കാർ അനുമതിയില്ലാതെ കേസ് എടുത്തു എന്ന വാദമാണ്  കെ എം എബ്രഹാം ഉയർത്തിയത്. 

 

By admin