അന്തരിച്ച ദ്രോണാചാര്യ സണ്ണി തോമസിന്റെ സംസ്കാരം നാളെ, എറണാകുളം സെന്റ് മാർട്ടിൻ ഡി പോറസ് ദേവാലയത്തിൽ
കോട്ടയം: അന്തരിച്ച ഷൂട്ടിംഗ് പരിശീലകൻ ദ്രോണാചാര്യ പ്രൊഫസർ സണ്ണി തോമസിന്റെ സംസ്കാരം നാളെ നടക്കും. എറണാകുളം സെൻ്റ് മാർട്ടിൻ ഡീ പൊറസ് ദേവാലയത്തിലായിരിക്കും സംസ്കാരം നടക്കുക. ഇന്ന് ഉച്ചക്ക് 3 മണിമുതൽ ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളജിൽ പൊതു ദർശനം ഉണ്ടാകും. നാളെ പള്ളി പാരിഷ് ഹാളിലും പൊതു ദർശനത്തിന് ശേഷം ആയിരിക്കും സംസ്കാര ചടങ്ങുകൾ. ഇന്ന് ഉച്ചയോടെ ഉഴവൂരിലെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പ്രൊഫസര്‍ സണ്ണി തോമസ് അന്തരിച്ചത്. രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ടീം പരിശീളകനും മാനേജരുമായി പ്രവര്‍ത്തിച്ചയാളാണ് സണ്ണി തോമസ്. ഇദ്ദേഹത്തിന്‍റെ പരിശീലനത്തിൽ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ് ഇന്ത്യ നേടിയത്.