കൊച്ചി: മലയാള സിനിമയിലെ വന്‍ ഹിറ്റുകളുടെ കൂട്ടത്തിലേക്ക് കുതിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. 3 ദിവസത്തില്‍ ആഗോള കളക്ഷന്‍ 69 കോടി എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രം. സാധാരണ കളക്ഷന്‍ നന്നായി ഇടിയാറുളള തിങ്കളാഴ്ച പോലും മികച്ച തുകയാണ് നേടിയത്.
ഇപ്പോള്‍ ട്രാക്കറായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചൊവ്വാഴ്ച അതായത് ചിത്രം ഇറങ്ങി അഞ്ചാം നാളില്‍ തുടരും ബോക്സോഫീസിലെ ആധിപത്യം തുടരുകയാണ്. 6.50 കോടിയാണ് ഇന്ത്യയിലെ ചിത്രത്തിന്‍റെ ബോക്സോഫീസ് നേട്ടം. ഇതോടെ ഇന്ത്യയിലെ ചിത്രത്തിന്‍റെ കളക്ഷന്‍ 38 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ചിത്രം ഈ വാരത്തില്‍ തന്നെ ഇന്ത്യന്‍ കളക്ഷന്‍ 50 കോടിക്ക് മുകളില്‍ നേടും ഇത്തരത്തില്‍ പോയാല്‍.
റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റെ ആഭ്യന്തര നെറ്റ് കളക്ഷന്‍ 5.25 കോടിയായിരുന്നു. രണ്ടാം ദിനത്തില്‍ വന്‍ അഭിപ്രായം ലഭിച്ചതോടെ ഇത് 8.6 കോടിയും. ആദ്യ ഞായറാഴ്ച ഇത് 10.5 കോടിയായും വര്‍ദ്ധിച്ചു. തിങ്കളാഴ്ച ചിത്രം 7.15 കോടിയാണ് നേടിയത്.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും മോഹൻലാല്‍ എന്ന അഭിനേതാവിന്‍റെ വന്‍ തിരിച്ചുവരവാണ് എന്ന രീതിയിലാണ് വിലയിരുത്തപ്പെടുന്നത്. കെ ആര്‍ സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്.
ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വൻ തുകയ്‍ക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. ജേക്‍സ് ബിജോയ്‍ ആണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്.
ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. എല്ലാ തലമുറയില്‍ പെട്ട പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് പോസിറ്റീവ് അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസ് എത്ര വരുമെന്നത് നിലവില്‍ പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്.