Malayalam News Live: 4 വയസുകാരിക്ക് ലൈംഗിക പീഡനം, 56കാരന് 11 വർഷം കഠിന തടവും പിഴയും
മലപ്പുറത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൾ ഫാരിസിന്‍റെ മകൾ സിയ ആണ് മരിച്ചത്. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പ്രതിരോധ വാക്സീൻ എടുത്ത ശേഷമാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.