2025 കിയ കാരൻസ്: പുതിയ മോഡലിനെക്കുറിച്ചുള്ള വിശദാംശങ്ങൾ

ക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയിൽ നിന്നുള്ള ഇന്ത്യയിലെ അടുത്ത ഏറ്റവും വലിയ ഉൽപ്പന്ന ലോഞ്ചാണ് 2025 കിയ കാരൻസ്. മെയ് 8 ന് ഈ എംപിവിയുടെ ഔദ്യോഗിക വില പ്രഖ്യാപനം നടക്കും. എംപിവിയുടെ പുതുക്കിയ പതിപ്പ് നിലവിലുള്ള കാരൻസിനൊപ്പം വിൽക്കും.  ഈ എംപിവിയിൽ പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങളും മറ്റു ചില വിശേഷങ്ങളും ഇതാ.

‘കാരെൻസ്’ എന്ന പേരിന് ശേഷം പുതിയൊരു സഫിക്സ് കൂടി വാഹനത്തിന്‍റെ പേരായി ലഭിക്കും. പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, മെലിഞ്ഞ ഫ്രണ്ട് ഗ്രിൽ, പരിഷ്‍കരിച്ച ഫ്രണ്ട് ബമ്പർ, പുതിയ അലോയി വീലുകൾ, പിൻഭാഗത്ത് പരിഷ്‍കരിച്ച എൽഇഡി ലൈറ്റ്ബാർ, 360 ഡിഗ്രി ക്യാമറ, ലെവൽ 2 എഡിഎഎസ്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതുക്കിയ പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് തുടങ്ങിയവയും ലഭിക്കും.

സിറോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കിയ കാരൻസിന് അകത്തും പുറത്തും സമഗ്രമായ മാറ്റങ്ങൾ വരുത്തും. മുൻവശത്തായിരിക്കും മിക്ക സൗന്ദര്യവർദ്ധക മാറ്റങ്ങളും ലഭിക്കുക. എംപിവിയിൽ മെലിഞ്ഞ ഗ്രിൽ, ട്വീക്ക് ചെയ്ത ബമ്പർ, പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ എന്നിവ ഉണ്ടാകും. പുതുതായി രൂപകൽപ്പന ചെയ്ത അലോയി വീലുകളുമായി ഇത് വരാൻ സാധ്യതയുണ്ട്. അതേസമയം മൊത്തത്തിലുള്ള സൈഡ് പ്രൊഫൈൽ മാറ്റമില്ലാതെ തുടരും. പിന്നിൽ, സെൽറ്റോസിൽ കാണുന്നതുപോലെ പുനർരൂപകൽപ്പന ചെയ്ത എൽഇഡി ലൈറ്റ്ബാർ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിലുള്ള കാരൻസ് ഇതിനകം തന്നെ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഫീച്ചർ നിറഞ്ഞ ഓഫറുകളിൽ ഒന്നാണ്. എങ്കിലും, 2025 കിയ കാരൻസ് കൂടുതൽ പ്രീമിയമായിരിക്കും, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അപ്‌ഡേറ്റ് ചെയ്ത പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ പ്രതീക്ഷിക്കുന്ന സവിശേഷതകളോടെ. എംപിവിയിൽ പനോരമിക് സൺറൂഫും ഉണ്ടാകും. 360 ഡിഗ്രി ക്യാമറയും ലെവൽ 2 ADAS സ്യൂട്ടും ഉപയോഗിച്ച് കിയ അതിന്റെ സുരക്ഷാ ഘടകം വർദ്ധിപ്പിക്കും.

പുതിയ 2025 കിയ കാരെൻസ് അതേ എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ തുടരും. അതായത് 115bhp, 1.5L പെട്രോൾ, 160bhp ടർബോ പെട്രോൾ, 116bhp ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളും അതേപടി തുടരും. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് iMT, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്ക് എന്നിവ ആയിരിക്കും അവ.

 

By admin