സ്വന്തമായുള്ളത് നാല് നിലയുള്ള വീട്, പക്ഷേ, ചൈനീസ് ടെക്കിയുടെ താമസം ഇലക്ട്രിക്ക് കാറില്‍; അതിനൊരു കാരണമുണ്ട്

ചൈനീസ് ടെക്കിയുടെ വെളിപ്പെടുത്തലില്‍ അമ്പരന്ന് ഇരിക്കുകയാണ് ചൈനീസ് സമൂഹ മാധ്യമ ഉപയോക്താക്കൾ. നാല് വര്‍ഷമായി കാറില്‍ താമസിക്കുന്ന തനിക്ക് നാല് നിലയുള്ള ഒരു വീട് സ്വന്തമായി ഉണ്ടെന്നായിരുന്നു ചൈനീസ് ടെക്കിയായ ഷാങ് യുന്‍ലാനി എന്ന 41 -കാരന്‍റെ വെളിപ്പെടുത്തലെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ഗുവാങ്ഡോങ് പ്രവിശ്യയിലെ യാങ്ജിയാങ് എന്ന സ്ഥലത്താണ് ഷാങ് യുന്‍ലാനി ജീവിച്ചിക്കുന്നത്. ഷാങ് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമല്ല, മറിച്ച് കാറിലെ ജീവിതം നല്‍കുന്ന സ്വാതന്ത്ര്യം ആഗ്രഹിച്ചാണ് താന്‍ അത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാങ്, ഷെന്‍ഷാങിലേക്ക് എത്തിയിട്ട് ആറ് വര്‍ഷമായി. അവിടെ വച്ച് അദ്ദേഹം മറ്റെല്ലാവരെയും പോലൊരു ജീവിതമാണ് തെരഞ്ഞെടുത്തത്. 

Read More: ‘ഇങ്ങനല്ല…’; തന്നെ കാണാന്‍ വന്ന വരന്‍ ഇതല്ലെന്ന് വധു, പിന്നാലെ വിവാഹം മുടങ്ങി

ആദ്യം തന്നെ ഒരു വീട് വാടകയ്ക്ക് എടുത്തു. വീട്ടിന് മാസം ഏതാണ്ട് 2,500 യുവാന്‍ (ഏതാണ്ട് 30,000 രൂപ). ആയിരുന്നു വാടക. ഒപ്പം ഷാങിന്‍റെ ജീവിതം വീടിനും ഓഫീസിനും ഇടയിലോ ഒട്ടമായി മാറി. അങ്ങനെ ഇരിക്കുമ്പോഴാണ് ഷാങ് ഒരു പാര്‍ക്കിലേക്കുള്ള യാത്രയില്‍ പങ്കെടുക്കുന്നത്. ആ യാത്ര ജീവിതത്തെ കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചെന്നും അദ്ദേഹം പറയുന്നു. നാല് വര്‍ഷം മുമ്പ് ഷാങ് ഒരു ഇലക്ട്രിക്ക് കാര്‍ വാങ്ങി. കാറിന്‍റെ പിന്നിലെ സീറ്റ് മാറ്റിയാല്‍ തനിക്ക് സുഖമായി കിടക്കാമെന്ന് മനസിലാക്കിയ ഷാങ്. പതുക്കെ വാടക വീട് ഉപേക്ഷിക്കുകയും ജീവിതം കാറിലേക്ക് മാറ്റുകയുമായിരുന്നു. കഴിഞ്ഞ നാല് വർഷത്തോളമായി ഷാങ് കാറില്‍ തന്നെയാണ് ജീവിക്കുന്നതും. 

Read More:  ‘ഇതല്ല ഇന്ത്യൻ സംസ്കാരം’; എയർപോർട്ടിൽ പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന നടനെതിരെ രൂക്ഷവിമർശനം

എല്ലാ ദിവസവും രാവിലെ കമ്പനിയുടെ കഫറ്റീരിയയില്‍ നിന്നും ഭക്ഷണം. പിന്നാലെ ജിമ്മില്‍ നിന്നും കുളി. പിന്നെ നേരെ ഓഫീസിലേക്ക്. വൈകീട്ട് ജോലി കഴിഞ്ഞ് സ്വസ്ഥമായി കാറ് ചാര്‍ജ്ജ് ചെയ്യുന്നതിനും ഉറങ്ങുന്നതിനും ഉള്ള ഒരു സ്ഥലം കണ്ടെത്തി അവിടെ വാഹനം ചാര്‍ജ്ജിലിടുകയും ആ രാത്രി അവിടെ കിടന്ന് ഉറങ്ങുകയും ചെയ്യും. ഒപ്പം പാര്‍ക്കുകളിലെ ഫൈവ് സ്റ്റാർ സൌകര്യങ്ങളുള്ള വാഷ്റൂമില്‍ കയറി വൃത്തിയാകും. ഇതാണ് കഴിഞ്ഞ നാല് വര്‍ഷമായി തന്‍റെ ദിനചര്യകളെന്നും ഷാങ് കൂട്ടിച്ചേര്‍ക്കുന്നു. 

ഒരു ദിവസം ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും എല്ലാം കൂടി 100 യുവാന്‍ ചെലവാകും. പാര്‍ക്കിംഗിനാകും അതില്‍ കൂടതലും. എന്നാല്‍ ഈ സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ല താന്‍ ജീവിതം കാറിലേക്ക് മാറ്റിയതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മറിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടി. കാറിലാണ് താമസമെങ്കില്‍ എപ്പോൾ വേണമെങ്കിലും എവിടേയ്ക്കും യാത്രയാകാന്‍ എളുപ്പമാണെന്നും ഷാങ് പറയുന്നു. 

Read More:  കാമുകിക്ക് ഐഫോണ്‍ 16 പ്രോ മാക്സ് വേണം, സ്വന്തം കിഡ്നി വിറ്റ് കാമുകന്‍; വീഡിയോ വൈറല്‍

By admin