ദഹനം മുതല്‍ ഹൃദയാരോഗ്യം വരെ; അറിയാം മാമ്പഴം കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍

പഴങ്ങളുടെ രാജാവ് എന്നും അറിയപ്പെടുന്ന മാമ്പഴം വേനൽക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ ഒന്നാണ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ഇവ. മാമ്പഴത്തിലെ വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും ഇരുമ്പ് ആഗിരണം ചെയ്യാനും ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫോളേറ്റ്, വിറ്റാമിൻ എ, പൊട്ടാസ്യം, മറ്റ് നിരവധി അവശ്യ പോഷകങ്ങൾ എന്നിവയും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

ഡയറ്റില്‍ മാമ്പഴം ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ശരീരഭാരം കുറയ്ക്കാന്‍ 

മാമ്പഴത്തില്‍ കലോറി വളരെ കുറവാണ്. കൂടാതെ മാമ്പഴത്തില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാമ്പഴം മിതമായ അളവില്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

2. ചര്‍മ്മം

വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയ മാമ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. ഹൃദയാരോഗ്യം 

മാമ്പഴത്തിലെ ലയിക്കുന്ന നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

4. ദഹനം മെച്ചപ്പെടുത്താന്‍

ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണ നാരുകളുടെ നല്ല ഉറവിടമാണ് മാമ്പഴം. അതിനാല്‍ മാമ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

5. ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നം 

മാമ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വേണ്ട ആന്‍റി ഓക്സിഡന്‍റുകള്‍ ലഭിക്കാനും സഹായിക്കും. 

6. രോഗ പ്രതിരോധശേഷി കൂട്ടാന്‍

വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ മാമ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

By admin