കശ്മീരിന് പുറത്ത് നിന്നെത്തുന്നവരുടെ സുരക്ഷകൂട്ടും; തെക്കൻ കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കശ്മീരിന് പുറത്ത് നിന്നെത്തുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കും. സുരക്ഷ മുൻനിര്‍ത്തി തെക്കൻ കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കശ്മീർ പൊലീസിനും രഹസ്യാന്വേഷണ ഏജൻസുകൾക്കുമാണ് കശ്മീരിന് പുറത്തുനിന്ന് എത്തുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കാൻ നിർദ്ദേശം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നേരെ ആക്രമണ സാധ്യതയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഈ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തെക്കൻ കശ്മീരിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. കശ്മീരിന് പുറത്തുള്ളവരാണ് ഇവിടെ കൂടുതലായി എത്തുന്നത്. ആക്രമണം നടത്തിയ ഭീകരർ ഒളിച്ചിരിക്കുന്നതെന്ന് കരുതുന്ന വനമേഖല തെക്കൻ കശ്മീരിലാണ്. ശ്രീനഗറിലടക്കം സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കി.

പഹൽഗാം ആക്രമണം; പ്രാദേശിക പാർട്ടികൾ കേന്ദ്രത്തെ എതിർപ്പറിയിച്ചു, ഭീകരരുടെ വീടുകൾ തകർക്കുന്നത് നിർത്തിവെച്ചു

By admin