‘കഴിവ് കൊണ്ടല്ല, രാഷ്ട്രീയക്കാരുടെ കാലിൽ വീണാണ് മിക്കവരും ജഡ്ജി ആകുന്നത്’; വിവാദ പരാമർശവുമായി ഗുരുമൂർത്തി

ചെന്നൈ: ജഡ്ജിമാർക്കെതിരെ വിവാദ പരാമർശവുമായി ആർ എസ് എസ് സൈദ്ധാന്തികനും തുഗ്ലക് എഡിറ്ററുമായ എസ്‌ ഗുരുമൂർത്തി രംഗത്ത്. രാഷ്ട്രീയക്കാരുടെ കാലിൽ വീണാണ് മിക്കവരും ജഡ്ജിമാർ ആയതെന്നാണ് ഗുരുമൂർത്തി അഭിപ്രായപ്പെട്ടത്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രീയക്കാരാണെന്നും മിക്കവരും രാഷ്ട്രീയക്കാരുടെ കാലിൽ വീണാണ് ഈ പദവികൾ നേടുന്നതെന്നും ആർ എസ് എസ് സൈദ്ധാന്തികൻ അഭിപ്രായപ്പെട്ടു. കഴിവ് കൊണ്ടല്ല ഇവർ ജഡ്ജിമാർ ആയതെന്നും ഗുരുമൂർത്തി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin