ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രി മുങ്ങി, തലയില്ലാത്ത ചിത്രവുമായി കോണ്‍ഗ്രസിന്‍റെ പരിഹാസം

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തെച്ചൊല്ലി സമൂഹമാധ്യമത്തില്‍ ബിജെപി-കോണ്‍ഗ്രസ് പോര് .ഉത്തരവാദിത്തം കാട്ടേണ്ട  സമയത്ത് പ്രധാനമന്ത്രിയെ  കാണുന്നില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ   വിമർശനം. തലയില്ലാത്ത നേതാവിന്‍റെ  ചിത്രം ഉന്നമിടുന്നത് പ്രധാനമന്ത്രിയെ തന്നെയെന്ന് വ്യക്തമാണ്. 

 

 

കോൺഗ്രസിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. പാകിസ്ഥാന്‍റെ  പിആർ ഏജൻറുമാരാണ് കോണ്‍ഗ്രസെന്നാണ്  ബിജെപിയുടെ പ്രചാരണം. 

 

 

പഹൽഗാമിൽ ആക്രമണത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ഭീകരർ എത്തിയെന്ന് സംശയം.മലയാളിയായ ശ്രീജിത്ത് രമേശൻ പകർത്തിയ വീഡിയോയിൽ ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളും ഉണ്ട്.ഏപ്രിൽ 18ന് കശ്മീരിൽ നിന്ന് പകർത്തിയതാണ് ദൃശ്യങ്ങൾ. ശ്രീജിത്ത് NIAയ്ക്ക്  മൊഴി നൽകി.ദൃശ്യങ്ങളും എൻഐഎ ശേഖരിച്ചു. 

By admin