ഈസിയും ടേസ്റ്റിയും ; എളുപ്പം തയ്യാറാക്കം ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ്

ഈസിയും ടേസ്റ്റിയും ; എളുപ്പം തയ്യാറാക്കം ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ്

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

ഈസിയും ടേസ്റ്റിയും ; എളുപ്പം തയ്യാറാക്കം ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ്

 

ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണം ദിവസം മുഴുവനുമുള്ള ഊർജ്ജത്തിനും ആരോഗ്യത്തിനും വളരെ പ്രധാനമാണ്. വളരെ എളുപ്പത്തിൽ ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയാലോ…

വേണ്ട ചേരുവകൾ

പച്ചരി                                         ഒന്നര കപ്പ്

വറുത്ത റവ                                1/2 കപ്പ്

തേങ്ങ                                           1/2 കപ്പ്

ചുവന്നുള്ളി                               4-5 എണ്ണം

വെള്ളം                                   ആവശ്യത്തിന്

ഉപ്പ്                                            ആവശ്യത്തിന്

സവാള                                          ഒരെണ്ണം

തക്കാളി                                        ഒരെണ്ണം

ക്യാപ്സിക്കം                                  ഒരെണ്ണം 

വേവിച്ച ചിക്കൻ ഷ്രെഡ്‌സ്      1 കപ്പ് 

വെളിച്ചെണ്ണ                              ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം പച്ചരി കുതിർത്ത് കഴുകി വാരി മിക്സിയുടെ ജാറിൽ ഇട്ട് വറുത്ത റവയും തേങ്ങയും ചുവന്നുള്ളിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. ഇത് നല്ലതുപോലെ ഇളക്കി 10 മിനിറ്റ് നേരം മൂടിവയ്ക്കാം.

ഇനി മറ്റൊരു പാത്രത്തിലേക്ക് സവാള, തക്കാളി, ക്യാപ്സിക്കം എന്നിവ ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നിളക്കി എടുക്കാം. ഇതിലേക്ക് മസാലകളെല്ലാം ചേർത്ത് വേവിച്ചെടുത്ത ചിക്കൻ ഇട്ട് ഒന്നുകൂടി ഇളക്കി എടുക്കാം.

ഇനി ദോശ തവ അടുപ്പത്ത് വച്ച് അതിലേക്ക് ഓരോ തവി മാവ് ഒഴിച്ച് ദോശയ്ക്ക് മുകളിൽ ചിക്കൻ കൂട്ട് വിതറിയശേഷം തവികൊണ്ട് ചെറുതായൊന്ന് അമർത്തി, ഇതിനു മുകളിലേക്ക് വെളിച്ചെണ്ണ കൂടി തൂവിയ ശേഷം ഒരുവശം വെന്തു കഴിഞ്ഞാൽ മറുവശം കൂടി തിരിച്ചിട്ട് വേവിച്ചെടുക്കാം. ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്  തയ്യാറായിക്കഴിഞ്ഞു.

മാമ്പഴം കൊണ്ടൊരു ടേസ്റ്റി സ്മൂത്തി തയ്യാറാക്കാം; റെസിപ്പി

 

 

 

By admin