ഇന്ത്യൻ കരസേനയുടെ വെബ്സൈറ്റുകൾക്ക് നേരെ പാകിസ്ഥാനിൽ നിന്ന് ഹാക്കർമാരുടെ ആക്രമണം; പരാജയപ്പെടുത്തിയെന്ന് സൈന്യം
ദില്ലി: ഇന്ത്യൻ കരസേനയുമായി ബന്ധപ്പെട്ട സെറ്റുകൾ ഹാക്ക് ചെയ്യാനുള്ള നീക്കം തകർത്തതായി കരസേന. ശ്രീനഗർ ,റാണികേത് എന്നിവിടങ്ങളിലെ ആർമി പബ്ലിക് സ്കൂൾ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാനുള്ള നീക്കമാണ് തകർത്തത്. പാക്കിസ്ഥാനിൽ നിന്നുള്ള ഐ ഒ കെ ഹാക്കർ എന്ന സംഘമാണ് നീക്കം നടത്തിയത്. ഇന്ത്യൻ വ്യോമസേനയുമായി ബന്ധപ്പെട്ട സൈറ്റും ഹാക്ക് ചെയ്യാൻ ശ്രമം നടത്തി. നാല് സൈറ്റുകളും തിരികെ പിടിച്ചതായി കരസേന വൃത്തങ്ങൾ അറിയിച്ചു.