ഇതിലും എത്രയോ മനോഹരമാണ് ഞങ്ങളുടെ ജീവിതം; വിമർശകർക്ക് മറുപടിയുമായി അഖിൽ മാരാർ
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നർത്തകിയും ബിഗ്ബോസ് താരം അഖിൽ മാരാരുടെ ഭാര്യയുമായ രാജലക്ഷ്മി. രാജലക്ഷ്മി കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജലക്ഷ്മി അറിയാതെ അഖിൽ മാരാർ പിറകിലൂടെ വന്ന് ഒരു പൂച്ചെണ്ട് കൊടുക്കുന്നതും രാജലക്ഷ്മി ആശ്ചര്യത്തോടെ അത് വാങ്ങുന്നതുമാണ് വീഡിയോയിൽ.
എന്നാൽ വീഡിയോ മുൻകൂട്ടി പ്ലാൻ ചെയ്തത് ആണെന്നും രാജലക്ഷ്മിയുടെ മുഖത്തെ ഭാവങ്ങളിൽ നിന്നു തന്നെ അത് വ്യക്തമാണെന്നും നേരത്തെ അറിഞ്ഞുകൊണ്ട് അഭിനയിച്ചതല്ലേ എന്നും പലരും കമന്റ് ചെയ്തിരുന്നു. രാജലക്ഷ്മിയുടെ അഭിനയം അത്ര പോരെന്നും ചേച്ചി അറിയാതെ ആയിരുന്നെങ്കിൽ ആ തിരിഞ്ഞു നോട്ടം ഇങ്ങനെ അല്ലായിരുന്നു ഉണ്ടാവുക എന്നുമാണ് ചിലർ ചുറിച്ചത്. അഭിനയം ആണെങ്കിലും അല്ലെങ്കിലും ആർക്കാണ് പ്രശ്നം എന്ന് മറ്റു ചിലർ തിരിച്ചും ചോദിച്ചിരുന്നു.
ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അഖിൽ മാരാരും രാജലക്ഷ്മിയും. വീഡിയോയുടെ കമന്റ് ബോക്സിൽ തന്നെയായിരുന്നു മാരാരുടെയും രാജലക്ഷ്മിയുടെയും മറുപടി. ”വീഡിയോ എടുത്തത് മോളാണ്. എപ്പി എന്ന് വിളിച്ചപ്പോൾ തിരിഞ്ഞുനോക്കിയത് അവളെയാണ്. അതാ നോട്ടം അങ്ങോട്ട് പോയത്. വീഡിയോയിൽ ഞങ്ങൾ രണ്ട് പേരും മോളോട് കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്”, എന്നാണ് രാജലക്ഷ്മി പറഞ്ഞത്.
”എനിക്കൊരു പരിപാടിക്ക് കിട്ടിയ ബൊക്ക ആണ്. അത് പിള്ളേർക്ക് കൊടുത്തപ്പോൾ തങ്കു ആണ് എന്നോട് എപ്പിക്ക് കൊടുക്കാൻ പറഞ്ഞത്. തിരിഞ്ഞു നോക്കല്ലേ എപ്പി എന്ന് വിളിച്ചു പറഞ്ഞു. തങ്കു വരുമ്പോൾ ആരായാലും തിരിഞ്ഞു നോക്കും. ഇത്തരം റീലൊക്കെ മാറ്റി വെച്ചാൽ ഇതിലും എത്രയോ മനോഹരമാണ് ഞങ്ങളുടെ ജീവിതം”, എന്നായിരുന്നു അഖിൽ മാരാരുടെ പ്രതികരണം.
Read More: മണ്‍ഡേ ടെസ്റ്റില്‍ ഞെട്ടിച്ച് തുടരും, കേരളത്തില്‍ നേടിയത്