ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഭീകരർ പഹൽഗാമിലെത്തി? നിർണായകമായി മലയാളി പകർത്തിയ ദൃശ്യങ്ങൾ,പരിശോധിച്ച് എൻഐഎ
മുബൈ: പഹൽഗാമം ആക്രമണത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ഭീകരർ കാശ്മീരിൽ എത്തിയെന്ന് സംശയം. ജമ്മു കശ്മീര്‍ സന്ദർശിക്കാൻ പോയ മലയാളി ശ്രീജിത്ത് രമേശൻ പകർത്തിയ വീഡിയോയിലാണ് ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളുള്ളത്. ഏപ്രിൽ 18ന് മകളുടെ പഹൽഗാമിലെ ബൈസരണ്‍ താഴ്വര്ക്ക് സമീപമുള്ള മറ്റൊരു താഴ്വരയിൽ വെച്ച് റീൽ ചിത്രീകരിക്കുന്നതിനിടെയാണ് രൂപ സാദൃശ്യമുള്ള രണ്ടുപേർ കടന്നു പോകുന്നത് പതിഞ്ഞത്.
പൂണെയിൽ ജോലിചെയ്യുന്ന ശ്രീജിത്ത് ഏപ്രിൽ 25ന് വിവരം മഹാരാഷ്ട്ര പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എൻഐഎയെ അറിയിച്ചു. തുടര്‍ന്ന് എൻഐഎയുടെ മുംബൈ ഓഫീസിൽ എത്തി ശ്രീജിത്ത് മൊഴി നൽകി. ശ്രീജിത്ത് പകർത്തിയ ദൃശ്യങ്ങളും എൻഐഎ ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളടക്കം എന്‍ഐഎ പരിശോധിച്ചുവരുകയാണെന്നാണ് വിവരം.
ഏപ്രിൽ 18ന് ബൈസരണ്‍ താഴ്വരെ സന്ദര്‍ശിച്ചശേഷം സമീപമുള്ള താഴ്വരയിലെത്തിയാണ് മകളുടെ റീല്‍സ് ഷൂട്ട് ചെയ്തതെന്ന് ശ്രീജിത്ത് പറഞ്ഞു. ഉച്ചയ്ക്ക രണ്ടരേയാടെയാണ് വീഡിയോ ഷൂട്ട് ചെയ്തത്. ഈ വീഡിയോയിലാണ് രണ്ടു പേര്‍ പുറകിലൂടെ പോകുന്നതും ഉള്‍പ്പെട്ടത്. അപ്പോള്‍ അത് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഭീകരാക്രമണം ഉണ്ടാശേഷം നാലു ഭീകരരുടെ ചിത്രങ്ങള്‍ അന്വേഷണ ഏജന്‍സി പുറത്തുവിട്ടിരുന്നു.
ഇതിൽ രണ്ടു പേരുടെ ചിത്രം കണ്ടപ്പോള്‍ എവിടെയോ കണ്ടതായി ഓര്‍മ വന്നു. തുടര്‍ന്ന് പഹൽഗാം യാത്രയിലെടുത്ത വീഡിയോകളും ഫോട്ടോകളും പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് മകളുടെ റീൽസിൽ കണ്ട രണ്ടുപേര്‍ക്ക് ഭീകരരുമായി സാമ്യം തോന്നിയത്. തുടര്‍ന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു.
കശ്മീരിന് പുറത്ത് നിന്നെത്തുന്നവരുടെ സുരക്ഷകൂട്ടും; തെക്കൻ കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു