അമ്പമ്പോ! കാണികൾ താമസിച്ച മുറികളുടെ കീ​ച്ചെ​യ്നു​ക​ൾ, ഖത്തർ ലോകകപ്പിന്റെ ഓർമകളിൽ ഒരു കലാസൃഷ്ടി

ദോഹ: അറബ് മണ്ണിൽ ആദ്യമായെത്തിയ ഫിഫ ലോകകപ്പിന് സാക്ഷ്യം വഹിച്ചതിന്റെ ഓർമകളുമായി കീ​ച്ചെ​യ്​നു​ക​ൾ​ കൊ​ണ്ടൊരു കലാസൃഷ്ടി ഒരുക്കിയിരിക്കുകയാണ് ഖത്തറിൽ. ഖത്തർ ലോകകപ്പിന്റെ ഫൈനലടക്കം നിരവധി മത്സരങ്ങൾക്ക് വേദിയായ ലുസൈൽ സ്റ്റേഡിയത്തിനടുത്തുള്ള ലു​സൈ​ൽ മെ​ട്രോ സ്റ്റേ​ഷ​നു​പു​റ​ത്താ​ണ് 2.50 ല​ക്ഷം കീ​ച്ചെ​യ്​നു​ക​ൾ​കൊ​ണ്ട് ‘കീ​സ് ടു ​മെ​മ്മ​റീ​സ് 2025’ എ​ന്ന പേ​രി​ൽ പുതിയ ആർട്ട് ഇൻസ്റ്റാളേഷൻ സ്ഥാപിച്ചിട്ടുള്ളത്. 

2022 ന​വം​ബ​ർ – ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ഖ​ത്ത​റി​ലെ എ​ട്ടു വേ​ദി​ക​ളി​ലാ​യി ന​ട​ന്ന ഫി​ഫ ലോ​ക​ക​പ്പ് ​ഫു​ട്ബാ​ളി​ന് കാ​ഴ്ച​ക്കാ​രാ​യെ​ത്തി​യ ആ​രാ​ധ​ക​ർ, അ​പ്പാ​ർ​ട്മെ​ന്റു​ക​ളി​ലും ക​ണ്ടെ​യ്ന​ർ വീ​ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും മ​റ്റു​മാ​യി താ​മ​സി​ച്ച മു​റി​ക​ളു​ടെ കീ​ച്ചെ​യി​നു​ക​ൾ ശേ​ഖ​രി​ച്ചാ​ണ് ഈ ​കലാസൃഷ്ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്. 

ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ന് കീഴിൽ ബൂ ​ഡി​സൈ​ൻ സ്റ്റു​ഡി​യോ​യും ഖ​ത്ത​രി ആർട്ടിസ്റ്റും എജുക്കേറ്ററുമായ മ​ർ​യം അ​ൽ ഹു​മൈ​ദും ചേ​ർ​ന്നാ​ണ് 2.50 ല​ക്ഷം കീ ​ചെ​യി​നു​ക​ൾ ചേ​ർ​ത്തു​വെ​ച്ച ആ​ക​ർ​ഷ​ക​മാ​യ ഈ കലാസൃഷ്ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി​യാ​യ സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി​യു​ടെ കൂ​ടി പി​ന്തു​ണയോടെയാണ് ഈ അപൂർവ സൃഷ്ടി ഒരുക്കിയത്.

read more: ഇനി പുതിയ റൂട്ടുകൾ, ദുബൈ- ഷാർജ റൂട്ടിൽ പുതിയ ഇന്റർസിറ്റി ബസ് സർവീസ് ആരംഭിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin