ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ്‌ കഞ്ചാവ്‌ കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ്‌ ഭാസിയെയും പാലക്കാട്‌ സ്വദേശിയായ മോഡൽ കെ. സൗമ്യയെയും എക്‌സൈസ്‌ അന്വേഷണ സംഘം ചോദ്യംചെയ്യുന്നു. ഇരുവരോടും ഇന്ന് രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടിരുന്നു. രാവിലെ 7.30ഓടെ തന്നെ ഷൈൻ ടോം ചാക്കോ ഓഫിസിലെത്തി. 8.15ഓടെ അഭിഭാഷകനോടൊപ്പം ശ്രീനാഥ് ഭാസിയുമെത്തി. മോഡൽ കെ. സൗമ്യയും ഹാജരായിട്ടുണ്ട്.
ര​ണ്ടാ​ഴ്ച​മു​മ്പ് ആ​ല​പ്പു​ഴ​യി​ൽ പി​ടി​യി​ലാ​യ ല​ഹ​രി റാ​ക്ക​റ്റി​ലെ ക​ണ്ണി​യാ​യ ത​സ്​​ലി​മ സുൽത്താനയു​മാ​യി ഷൈ​ൻ ടോം ​ചാ​ക്കോ, ശ്രീ​നാ​ഥ് ഭാ​സി, സൗമ്യ എന്നിവർക്ക് ബന്ധമുള്ളതായി വിവരം ലഭിച്ചിരുന്നു. എന്നാൽ, കഞ്ചാവ്‌ ഇടപാടു സംബന്ധിച്ച വ്യക്തമായ തെളിവുകൾ കിട്ടിയില്ല. ഇതിന്‍റെ ഭാഗമായാണ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടത്. അഞ്ച് പേരുടെ പേരുകൾ തസ്ലിമ സുൽത്താന പറഞ്ഞിരുന്നുവെന്നും അതിൽ മൂന്ന് പേരെയാണ് ഇന്ന് വിളിപ്പിച്ചതെന്നും എക്സൈസ് പറഞ്ഞു. കഞ്ചാവ് ഇടപാട് ഇവർക്കുണ്ട് എന്ന് തെളിഞ്ഞാൽ മാത്രമേ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ.
കേസുമായി ബന്ധപ്പെട്ട് എക്സൈസ്‌ സംഘം പ്രത്യേക ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ബിഗ്‌ബോസ്‌ സീസൺ ആറ്‌ വിജയി ജിന്റോ ബോഡിക്രാഫ്റ്റ്‌, സിനിമാ പ്രവർത്തകൻ ജോഷി എന്നിവർക്ക്‌ ചൊവ്വാഴ്‌ച ഹാജരാകാൻ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. ഇരുവർക്കും തസ്‌ലിമയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.
അ​തി​നി​ടെ, ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ഇന്നലെ ഫ്ലാറ്റിൽ നിന്ന് പി​ടിയിലാ​യ സം​വി​ധാ​യ​ക​രാ​യ ഖാ​ലി​ദ് റ​ഹ്മാ​ൻ, അ​ഷ്​​റ​ഫ് ഹം​സ എ​ന്നി​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ഫെ​ഫ്ക ഡ​യ​റ​ക്ടേ​ഴ്സ് യൂ​നി​യ​ൻ അ​റി​യി​ച്ചു. സി​നി​മ മേ​ഖ​ല​യി​ലെ രാ​സ​ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ സം​ഘ​ട​ന​ക​ൾ നി​സ്സം​ഗ​ത പു​ല​ർ​ത്തു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​നി​ടെ​യാ​ണ്​ ഈ ​ന​ട​പ​ടി. ല​ഹ​രി​ക്കേ​സു​ക​ളി​ൽ വ​ലി​പ്പ​ചെ​റു​പ്പ​മി​ല്ലാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഫെ​ഫ്ക പ്ര​സി​ഡ​ൻ​റും സം​വി​ധാ​യ​ക​നു​മാ​യ സി​ബി മ​ല​യി​ൽ പ​റ​ഞ്ഞു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *