വടക്കഞ്ചേരിയിൽ എസ്ഐയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്ന കേസ്: യുവാവ് പിടിയിൽ

തൃശൂര്‍: വടക്കഞ്ചേരി പൊലീസ് സബ് ഇന്‍സ്‌പെക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. തൃശൂര്‍ ഒല്ലൂക്കര കാളത്തോട് സ്വദേശി സെയ്ത് മുഹമ്മദിനെയാണ് വടക്കഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ബെന്നിയും സംഘവും അറസ്റ്റ് ചെയ്തത്. 

പുതുക്കോട് നേര്‍ച്ചയ്ക്കിടെ പൊലീസ് വാഹനത്തിനു സമീപം നില്‍ക്കുകയായിരുന്ന വടക്കഞ്ചേരി എസ് ഐയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് കേസ്. എസ് ഐയുടെ പോക്കറ്റിലുണ്ടായിരുന്ന പേന എടുത്തു കുത്താന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്നു പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റി, പെപ്പർ സ്പ്രേയടിച്ച് ലൈംഗികാതിക്രമം: 50കാരന് 9 വർഷം കഠിന തടവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin