ഇന്ത്യൻ സിനിമയിൽ പുതു തരംഗം സൃഷ്ടിച്ച രാജമൗലി ചിത്രം ബാഹുബലി ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം വീണ്ടും തിയറ്ററുകളിലേക്ക്. സിനിമ പുറത്തിറങ്ങി പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് ബാഹുബലി: ദി ബിഗിനിംഗ് റി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രം ഒക്ടോബറിൽ തിയറ്ററിൽ എത്തുമെന്നാണ് പുതിയ വിവരം. ഇന്ത്യൻ സിനിമയിൽ ഒരു പുത്തന്‍ തരംഗം സൃഷ്ടിക്കുകയും പ്രഭാസ് എന്ന നടന്റെ കരിയർ മാറ്റിമറിക്കുകയും ചെയ്ത ചിത്രം വീണ്ടും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
ബാഹുബലി: ദി ബിഗിനിംഗ് 2015 ലാണ് തിയറ്ററുകളിൽ എത്തിയത്. അതിവേഗമാണ് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് റെക്കോർഡുകൾ തകര്‍ത്തത്. തിയേറ്റർ റിലീസിന് ശേഷം ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി മാറി അന്ന് ബാഹുബലി മാറി. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് ആക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യവുമാക്കി.
ബോക്സ് ഓഫീസ് വിജയത്തിനപ്പുറം, ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തിന്, പ്രത്യേകിച്ച് പ്രഭാസിന്റെ പ്രകടനം വ്യാപകമായ പ്രശംസ നേടി. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്. ഇന്ത്യന്‍ സിനിമയുടെ അതുവരെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച മാനദണ്ഡങ്ങള്‍ തന്നെ മാറ്റിമറിക്കാൻ ബാഹുബലിക്ക് സാധിച്ചു. ചിത്രത്തിന്റെ സംഗീത സംവിധായകന് എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്. രണ്ടാം ഭാഗമായി 2017 ല്‍ ഇറങ്ങിയ ബാഹുബലി 2: ദി കൺക്ലൂഷനും ബോക്സോഫീസ് റെക്കോഡുകള്‍ തകര്‍ത്തു.
‘സുധി ചേട്ടനെ ഓർക്കുമ്പോൾ പെർഫ്യൂം ഒന്ന് മണക്കും, അത് തീർന്നിട്ടില്ല’; രേണു സുധി
കല്‍ക്കി ആണ് പ്രഭാസിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പ്രേക്ഷകര്‍ക്ക് വന്‍ ദൃശ്യവിരുന്ന് സമ്മാനിച്ച ചിത്രം നാഗ് അശ്വിന് ആയിരുന്നു സംവിധാനം ചെയ്തത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷ പഠാനി തുടങ്ങി വമ്പന്‍ താരനിര കല്‍ക്കിയില്‍ അണിനിരന്നിരുന്നു.