മെയ് ദിനത്തിൽ ബാങ്കുകൾ തുറക്കുമോ? ആർബിഐ ബാങ്കുകൾക്ക് നൽകിയ അവധികൾ അറിയാം

പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മാസം അവസാനിക്കുകയാണ്. രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ  ബാങ്കിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തുതീർക്കാനുള്ളവർ ബാങ്ക് അവധികളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.  ബാങ്കുകൾക്ക് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ പൊതു അവധിയായിരിക്കും കൂടാതെ എല്ലാ ഞായറാഴ്ചയും അവധിയായിരിക്കും. ഇതല്ലാതെ, പ്രാദേശികമായ അവധികളും ഉണ്ടാകും. 

2025 മെയ് മാസത്തിലെ ബാങ്ക് അവധി 

മെയ് 1 – (ബുധൻ) മെയ് ദിനം (തൊഴിലാളി ദിനം), രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം, ബുദ്ധ പൂർണ്ണിമ, സംസ്ഥാന ദിനം, കാസി നസ്രുൾ ഇസ്ലാമിന്റെ ജന്മദിനം, മഹാറാണ പ്രതാപ് ജയന്തി,മഹാരാഷ്ട്ര ദിനം എന്നീ കാരണങ്ങളാൽ മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂർ, കേരളം, പശ്ചിമ ബംഗാൾ, ഗോവ, ബീഹാർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും.

മെയ് 4 – ഞായർ

മെയ് 9 – (വെള്ളി) – രബീന്ദ്രനാഥ ടാഗോർ ജയന്തി രബീന്ദ്രനാഥ ടാഗോർ ജയന്തി ദിനത്തിൽ പശ്ചിമ ബംഗാളിൽ ബാങ്കുകൾ അടച്ചിരിക്കും.

മെയ് 10 – രണ്ടാം ശനി

മെയ് 11 – ഞായർ

മെയ് 12 – (തിങ്കൾ) – ബുദ്ധ പൂർണിമ ത്രിപുര, മിസോറാം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, ജമ്മു, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ന്യൂഡൽഹി, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി

മെയ് 18 – ഞായർ

മെയ് 16 (വെള്ളി) – സിക്കിം സംസ്ഥാന ദിനം സിക്കിമിൽ ബാങ്കുകൾ അടച്ചിരിക്കും

മെയ് 24 – നാലാം ശനി

മെയ് 25 – ഞായർ

മെയ് 26 – (തിങ്കൾ) – കാസി നസ്രുൽ ഇസ്ലാമിൻ്റെ ജന്മദിനം, ത്രിപുരയിൽ ബാങ്ക് അവധി

മെയ് 29 – (വ്യാഴം) – മഹാറാണ പ്രതാപ് ജയന്തി, മാചൽ പ്രദേശിൽ ബാങ്കുകൾ അടച്ചിരിക്കും.

By admin