‘ബീയര്‍ കുടിക്കും പോലെ കുടിച്ചു’: സ്വന്തം മൂത്രം കുടിച്ച് പരിക്ക് മാറിയെന്ന് നടന്‍ പരേഷ് റാവൽ

ദില്ലി: ബോളിവുഡിലെ ശ്രദ്ധേയ നടനായ പരേഷ് റാവൽ മുന്‍പ് കാൽമുട്ടിന്റെ പരിക്ക് ഭേദമാക്കാൻ സ്വന്തം മൂത്രം കുടിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയത് ഇപ്പോള്‍ വാര്‍ത്തയാകുകയാണ്. രാജ്കുമാർ സന്തോഷിയുടെ ഘട്ടക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റപ്പോഴാണ് ഇതെന്നാണ് പരേഷ് റാവൽ വെളിപ്പെടുത്തിയത്. 

അന്നത്തെ പരിക്കില്‍ കരിയർ അവസാനിക്കുമെന്ന് താന്‍ ഭയപ്പെട്ടുവെന്ന് പരേഷ് റാവൽ പറഞ്ഞു. അന്ന് പരിക്കേറ്റ തന്നെ ടിനു ആനന്ദും ഡാനി ഡെൻസോങ്പയും ചേര്‍ന്നാണ് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അജയ് ദേവ്ഗണിന്റെ പിതാവും പ്രശസ്ത ആക്ഷൻ ഡയറക്ടറുമായ വീരു ദേവ്ഗൺ ആശുപത്രിയിൽ അന്ന് സന്ദർശിച്ചെന്നും വേഗത്തിൽ സുഖം പ്രാപിക്കാൻ സ്വന്തം മൂത്രം കുടിക്കാൻ നിർദ്ദേശിച്ചത് എന്നാണ് മുതിര്‍ന്ന നടന്‍ പറഞ്ഞത്. 

ദി ലല്ലന്‍ടോപ്പിനോട് സംസാരിക്കുന്നതിനിടെയാണ് പരേഷ് റാവൽ ഈ അനുഭവം വെളിപ്പെടുത്തിയത്, “ഞാൻ നാനാവതിയിൽ ആയിരുന്നപ്പോൾ വീരു ദേവ്ഗൺ സന്ദർശിക്കാൻ വന്നിരുന്നു. ഞാൻ അവിടെയുണ്ടെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം എന്റെ അടുത്ത് വന്ന് എനിക്ക് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു? എന്റെ കാലിന് പരിക്കേറ്റതിനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.” 

“രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം സ്വന്തം മൂത്രം കുടിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. സിനിമയിലെ ഫൈറ്റേര്‍സ് ഒക്കെ അങ്ങനെയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് ഒരിക്കലും ഒരു പ്രശ്‌നവും നേരിടേണ്ടിവരില്ല, രാവിലെ ആദ്യം മൂത്രം കുടിക്കുക. മദ്യം കഴിക്കരുതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഒപ്പം മട്ടൺ അല്ലെങ്കിൽ പുകയിലയും ഉപയോഗിക്കരുത് എന്നും നിര്‍ദേശിച്ചു. രാവിലെ പതിവായി കഴിക്കുന്ന ഭക്ഷണന് മുന്‍പ് മൂത്രവും കഴിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു,” പരേഷ് റാവൽ ഓർമ്മിച്ചു.

മൂത്രം കുടിച്ച് അനുഭവം വ്യക്തമായി തന്നെ താരം പറഞ്ഞു.  “ഞാൻ മൂത്രം ഒരു ബിയർ പോലെ കുടിച്ചു, അദ്ദേഹം പറഞ്ഞത് അത് പോലെ തന്നെ അനുസരിച്ചു. ഞാൻ 15 ദിവസം അങ്ങനെ ചെയ്തു, എക്സ്-റേ റിപ്പോർട്ടുകൾ വന്നപ്പോൾ ഡോക്ടർ അത്ഭുതപ്പെട്ടു” 

പരിക്ക് ഭേദമാകാൻ സാധാരണയായി ഏകദേശം 2 മുതൽ 2.5 മാസം വരെ എടുക്കുമായിരുന്നെങ്കിലും, ഒന്നര മാസത്തിനുള്ളിൽ താനിക്ക് സുഖപ്പെട്ടുവെന്നാണ് താരം പറയുന്നത്. 

സിനിമയില്‍ പരേഷ് റാവൽ അടുത്തതായി പ്രിയദർശന്‍റെ വരാനിരിക്കുന്ന ഹൊറർ കോമഡി ചിത്രമായ ഭൂത് ബംഗ്ലയിൽ അഭിനയിക്കും. അതിൽ അക്ഷയ് കുമാറും തബുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.  അക്ഷയ് കുമാറും സുനിൽ ഷെട്ടിയും ചേർന്ന് അഭിനയിക്കുന്ന ഹേര ഫേരി 3 എന്ന ചിത്രവും അദ്ദേഹം ചെയ്യുന്നുണ്ട്.

ഷൈൻ ചെയ്യാൻ പ്രശാന്ത് മുരളി: ത്രീഡി ചിത്രം ‘ലൗലി’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ

സൂര്യയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു: വെട്രിമാരനൊപ്പം ‘വാടിവാസല്‍’ വീണ്ടും മാറ്റിവച്ചു?

By admin