പാതിരാത്രിയിൽ പരിശോധന, കുടുങ്ങിയത് സ്ത്രീ ഉൾപ്പെടെ രണ്ട് പേർ, കോഴിക്കോട്ട് വീണ്ടും ലഹരിവേട്ട
കോഴിക്കോട് : കോഴിക്കോട് വീണ്ടും ലഹരിവേട്ട. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നിന്നും ലഹരി വസ്തുക്കൾ പിടികൂടി. പെരിങ്ങളത്തും, കുറ്റിക്കാട്ടൂരും എക്സൈസ് നടത്തിയ പരിശോധനയിൽ 1.86 കിലോ കഞ്ചാവും, 3.5 ഗ്രാം ഹാഷിഷ് ഓയിലുമാണ് കണ്ടെടുത്തത്. ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശികളായ രേണുക കർമാക്കർ, ഹബീബുള്ള ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി എക്സൈസ് നാർകോട്ടിക് സ്ക്വാഡും എക്സൈസ് നാർക്കോട്ടിക് ബ്യൂറോയിലെ ഇൻ്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.