പച്ചെ തീ രംഗത്തെക്കുറിച്ച് ഒടുവില്‍ തമന്ന പറയുന്നു
ഹൈദരബാദ്: ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ആദ്യ ദൃശ്യങ്ങള്‍ ഒക്ടോബറില്‍ പ്രഭാസിന്‍റെ ജന്മദിനത്തില്‍ പുറത്തിറക്കും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ വ്യപിക്കുമ്പോഴും,ഒന്നാം ഭാഗത്തിലെ ഒരു സീന്‍ സംബന്ധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ വൈറല്‍.
ബാഹുബലി ആദ്യ ഭാഗത്തിലെ, പച്ചെ തീ എന്ന ഗാനത്തിലെ ഗ്ലാമർ രംഗത്തെക്കുറിച്ച് ഒടുവില്‍ അതില്‍ അഭിനയിച്ച തമന തുറന്ന് പറയുന്നു. ആക്ഷന്‍ നായികയായി ഒന്നാം ഭാഗത്തില്‍ നിറഞ്ഞു നിന്ന കഥാപാത്രമായിരുന്നു തമന്നയുടെ അവന്തിക. ചിത്രത്തിലെ ഗാനരംഗത്തിൽ അതീവഗ്ലാമറായി എത്തിയ തമന്നയുടെ പ്രകടനം വിവാദത്തിന് വഴിവെക്കുകയും ചെയ്തു. പ്രഭാസിന് മുന്നിൽ അർദ്ധനഗ്നയായി എത്തുന്നതായിരുന്നു ആ രംഗം.
പച്ചൈ തീ എന്ന ഗാനരംഗത്തില്‍ നായികയായ അവന്തികയുടെ സമ്മതമില്ലാതെ നായകന്‍ ബാഹുബലി വസ്ത്രാക്ഷേപം നടത്തുകയായിരുന്നുവെന്നും ഇത് റേപ്പിന് തുല്യമാണെന്നായിരുന്നു നിരൂപകര്‍ക്കിടയില്‍ നിന്നുയര്‍ന്ന പ്രധാന വിമര്‍ശനം.
എന്നാൽ ആ രംഗത്തിൽ അർദ്ധനഗ്നയായി അഭിനയിച്ചിട്ടില്ലെന്ന് തമന്ന വ്യക്തമാക്കുന്നു. ‘സിനിമയിലെ ആ രംഗവും അത് യഥാർത്ഥത്തിൽ ചിത്രീകരിച്ചതും തമ്മിൽ ഒത്തിരി വ്യത്യാസമുണ്ട്. സിനിമയിലെ പല ടെക്നിക്കുകൾ ഉപയോഗിച്ചാണ് ആ രംഗത്തിന് ഇത്രയേറെ അഴക് വന്നത്.– തമന്ന വ്യക്തമാക്കി.
ആദ്യ ഭാഗത്തിൽ എന്‍റെ കഥാപാത്രത്തിന് ഡാൻസും പാട്ടുമാണ് കൂടുതല്‍. എന്നാല്‍ രണ്ടാം ഭാഗത്തിൽ ഒരുപാട് ആക്ഷൻ രംഗങ്ങളുണ്ട്. ഇതിനായി കുതിരസവാരിയും വാൾപ്പയറ്റും പഠിച്ചു. തമന്ന പറയുന്നു. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന് ചോദ്യം എന്നോടും പലരും ചോദിക്കുന്നു എന്നാല്‍ എനിക്ക് അത് പറയാനാകില്ല. അങ്ങനെയൊരു കരാർ ആണ് ഈ സിനിമയുടെ നിർമാതാക്കളുമായി ഞാൻ ഒപ്പിട്ടിരിക്കുന്നത്.