നെഞ്ചിടിച്ച് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍; ഇന്ന് തോറ്റാല്‍ ടീം പ്ലേഓഫ് കാണാതെ പുറത്താകും
ജയ്‌പൂര്‍: ഐപിഎല്‍ പതിനെട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ജയ്‌പൂരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇന്നിറങ്ങിയിരിക്കുന്നത് ജീവന്‍മരണ പോരാട്ടത്തിനായി. ഇന്ന് തോറ്റാല്‍ രാജസ്ഥാന്‍ പ്ലേഓഫ് കാണാതെ ഐപിഎല്‍ 2025ല്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമാകും. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് 9 മത്സരങ്ങളില്‍ വെറും 4 പോയിന്‍റുമായി പട്ടികയില്‍ 9-ാം സ്ഥാനത്താണ്. സീസണില്‍ രാജസ്ഥാന്‍ രണ്ട് രണ്ട് മത്സരങ്ങളേ ജയിച്ചിട്ടുള്ളൂ. തുടര്‍ച്ചയായി അഞ്ച് തോല്‍വികള്‍ വഴങ്ങിയ ശേഷമാണ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങിയിരിക്കുന്നത്. അതേസമയം ഗുജറാത്ത് ടൈറ്റന്‍സ് 8 കളികളില്‍ 12 പോയിന്‍റുമായി രണ്ടാമത് നില്‍ക്കുന്നു. ഇന്ന് ജയം ഗുജറാത്തിനെങ്കില്‍ അവര്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തും.
ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് വിജയിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ റോയല്‍സിനായി ഇന്നും കളിക്കുന്നില്ല. രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങിയത്. പേസര്‍മാരായ ഫസല്‍ഹഖ് ഫറൂഖിക്ക് പകരം സ്‌പിന്നര്‍ മഹീഷ് തീക്ഷനയും, തുഷാര്‍ ദേശ്‌പാണ്ഡെയ്ക്ക് പകരം യുധ്‌വീര്‍ സിംഗും ഇലവനില്‍ കളിക്കുന്നു. അതേസമയം ടൈറ്റന്‍സില്‍ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ കരീം ജനാത് അരങ്ങേറ്റം കുറിക്കുകയാണ്. ഇന്ന് തോറ്റാല്‍ ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമാകും രാജസ്ഥാന്‍ റോയല്‍സ്.
പ്ലേയിംഗ് ഇലവനുകള്‍
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരങ്ക, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷന, സന്ദീപ് ശര്‍മ്മ, യുധ്‌വീര്‍ സിംഗ്.
ഇംപാക്ട് സബ്: ശുഭം ദുബെ, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ‌്‌വാള്‍, തുഷാര്‍ ദേശ്‌പാണ്ഡെ, കുണാല്‍ സിംഗ് റാത്തോഡ്.
ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, കരീം ജനാത്, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ.
ഇംപാക്ട് സബ്: ഇഷാന്ത് ശര്‍മ്മ, മഹിപാല്‍ ലോറര്‍, അനൂജ് റാവത്ത്, അര്‍ഷാദ് ഖാന്‍, ദാസുന്‍ ശനക.