ദിലീപിന്റെ 150-ാമത് ചിത്രം; ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ പുതിയ പോസ്റ്റർ എത്തി

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ദിലീപ് തന്നെയാണ് പോസ്റ്ററിലുള്ളത്. ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ്. മെയ് 9 ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

ദിലീപിന്റെ കരിയറിലെ 150-ാം ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണിതെന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ്കുട്ടി ജേക്കബും ആണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.

മീശ മാധവൻ, ലൈഫ് ഓഫ് ജോസൂട്ടി, കാര്യസ്ഥൻ, പാപ്പി അപ്പച്ചാ, ലയൺ, കല്യാണരാമൻ, റൺവേ തുടങ്ങി ദിലീപിന്റെ മിക്ക കുടുംബ ചിത്രങ്ങളും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുള്ളവയാണ്. തന്റെ നൂറ്റമ്പതാമത്തെ ചിത്രം ഒരു കുടുംബചിത്രം ആയിരിക്കണമെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നുവെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. പത്തു വർഷത്തിനുശേഷം ഒരു ദിലീപ് ചിത്രത്തിന് വേണ്ടി അഫ്സൽ പാടിയ ഗാനമാണ് ട്രെൻഡിങ്ങിൽ നമ്പർ വണ്ണിലെത്തിയത്.

മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള പ്രിൻസ് ആൻഡ് ഫാമിലി. ചിത്രത്തിൽ ദിലീപിനോടൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

‘കാൻ റെഡ് കാർപ്പറ്റിൽ ഷാജി സാറിനൊപ്പം നടക്കുന്നത് ഇന്നലെയെന്നോണം ഞാൻ ഓർക്കുന്നു..’

ഛായാഗ്രഹണം രെണ ദിവെ, എഡിറ്റർ സാഗർ ദാസ്, സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, ആർട്ട് അഖിൽ രാജ് ചിറയിൽ, കോസ്റ്റ്യൂം സമീറ സനീഷ്, വെങ്കി (ദിലീപ്), മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ, കോറിയോഗ്രഫി പ്രസന്ന, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ, പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പ്രമോഷൻസ് ഒബ്‍സ്ക്യൂറ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, അഡ്വെർടൈസിങ് ബ്രിങ് ഫോർത്ത്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

By admin