കാണാതായത് എസ്എസ്എൽസി റിസൾട്ട് കാത്തിരിക്കുന്ന മൂന്ന് പെൺകുട്ടികൾ, കോയന്പത്തൂരിൽ കണ്ടെത്തി

കോയമ്പത്തൂര്‍: പാലക്കാട് ഷൊർണൂരിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി.കൂനത്തറ സ്വദേശിനികളായ മൂന്നുപേരെയാണ് കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലായിരുന്നു ഇവരെ കാണാതായത്. മൂന്ന് കുട്ടികളും സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. ചെറുതുരുത്തി പൊലീസാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കുട്ടികളെ കണ്ടെത്തിയത്. ഇവരുമായി കേരളത്തിലേക്ക് തിരിച്ചെന്നും പൊലീസ് അറിയിച്ചു.

മൂന്ന് പെൺകുട്ടികൾക്കും 16 വയസാണ് പ്രായം. ഇവരെ കാണാതായെന്ന് ഷൊർണൂർ, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലാണ് ബന്ധുക്കൾ പരാതി നൽകിയത്. ഷൊർണൂർ സെന്റ് തെരേസ കോൺവെന്റിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും. ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാർത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും പോയത്.  പൊലീസ് അന്വേഷണത്തിൽ ഇവരുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കോയമ്പത്തൂരിലെ ഉക്കടമാണെന്ന് കണ്ടെത്തിയിരുന്നു. 

പത്താം ക്ലാസ് പരീക്ഷാ ഫലം കാത്തിരിക്കുന്ന 3 പെൺകുട്ടികളെ ഷൊർണൂരിൽ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

By admin