ഒന്നും അറിയാതെ സിപ്പ് ലൈനിൽ ചിരിച്ചുകൊണ്ട് യാത്ര, പകർത്തിയ ദൃശ്യങ്ങളിൽ പഹൽഗാമിൽ വെടിയേറ്റ് വീഴുന്ന സഞ്ചാരികൾ

ദില്ലി: രാജ്യത്തെ നടുക്കിയ ഭീകരാകമ്രണത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പഹൽഗാമിൽ ഭീകരര്‍ വെടിയുതിര്‍ക്കുമ്പോൾ ഇതൊന്നുമറിയാതെ പകര്‍ത്തിയ വെൽഫിയാണ് വാര്‍ത്തകളിൽ നിറയുന്നത്. ഭീകരാക്രമണം നടക്കുമ്പോൾ സിപ്പ് ലൈനിൽ യാത്രയിലായിരുന്നു അദ്ദേഹം. 

53 സെക്കൻഡ് ദൈർഘ്യമുള്ള വൈറൽ വീഡിയോയിൽ, നീല ചെക്ക് ഷർട്ട് ധരിച്ച് സൺഗ്ലാസും ഹെൽമെറ്റും സുരക്ഷാ ഉപകരണവും ധരിച്ച ഒരു വിനോദസഞ്ചാരി, സെൽഫി സ്റ്റിക്ക് ഉപയോഗിച്ച് സിപ്പ് ലൈൻ യാത്ര റെക്കോർഡ് ചെയ്യുകയാണ്. അതേസമയം തന്നെ, പശ്ചാത്തലത്തിൽ വെടിയൊച്ചകളും കേൾക്കാം. ഭീകരാക്രമണത്തെക്കുറിച്ച് അറിയാതെ, അഹമ്മദാബാദിൽ നിന്നുള്ള ഋഷി ഭട്ട് ആണ് പുഞ്ചിരിയോടെ തന്റെ യാത്ര ആസ്വദിച്ചതെന്ന് എൻഡിടിവി രിപ്പോര്‍ട്ടിൽ പറയുന്നു. വീഡിയോയിൽ ചിതറിയോടുന്നവര്‍ക്കിടയിൽ ഒരാൾ നിലത്ത് വീഴുന്നതും കാണാം. ഇയാൾ വെടിയേറ്റ് വീഴുന്നതാണെന്നാണ് നിഗമനം.

അതേസമയം, സിപ്പ് ലൈൻ യാത്ര അവസാനിച്ച് ഇറങ്ങുമ്പോഴേക്കും വെടിവയ്പ്പിനെ കുറിച്ച് അറിഞ്ഞിരുന്നതായി അദ്ദേഹം പറയുന്നു. പിന്നീട് ഭാര്യയേയും മകനേയും കൂട്ടി ഓടാൻ തുടങ്ങി. ഒരു കുഴി പോലെയുള്ള സ്ഥലത്ത് ആളുകൾ ഒളിച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു, അവിടെ ഞങ്ങളും ഒളിച്ചതിനാൽ അവര്‍ക്ക് തങ്ങളെ കണ്ടെത്താനായില്ല. പത്ത് മിനിറ്റോളം വെടിയൊച്ച നിലച്ചപ്പോൾ ഞങ്ങൾ മെയിൻ ഗേറ്റിലേക്ക് ഓടാൻ തുടങ്ങി. ഇതിനിടയിൽ  വെടിവയ്പ്പ് വീണ്ടും ആരംഭിച്ചു, നാലോ അഞ്ചോ പേർക്ക് വെടിയേറ്റു. തങ്ങളുടെ മുന്നിൽ ഏകദേശം 15-16 വിനോദസഞ്ചാരികൾക്ക് വെടിയേറ്റു. 

പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാൻ്റെ നിലപാടിനെ പിന്തുണക്കുന്ന പ്രതികരണവുമായി വീണ്ടും ചൈനീസ് വക്താവ്

ഞങ്ങൾ ഗേറ്റിലെത്തിയപ്പോൾ, സഹായികളെല്ലാം ഇതിനകം പോയിരുന്നുവെന്ന് മനസിലാക്കി. ഒരു  ഗൈഡാണ് പിന്നീട് അവിടെ നിന്ന് മാറാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞതായി അദ്ദേഹം പറഞ്ഞതായി  എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. താഴ്ന്ന പ്രദേശങ്ങളിൽ സൈന്യം ഉണ്ടായിരുന്നു. പ്രധാന സ്ഥലത്ത് ഒരു സൈനിക ഉദ്യോഗസ്ഥനും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ആക്രമണ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികൾ ഒരു കിയോസ്കിന് പിന്നിൽ ഓടി ഒളിക്കുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നു.  

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by India Blooms (@indiablooms)

By admin