സൂറത്ത് എയര്‍പോര്‍ട്ടില്‍ പടിഞ്ഞിരുന്ന് ഒരു പേപ്പറില്‍ ഭക്ഷണം കൂട്ടിയിട്ട് അതില്‍ നിന്നും ആവശ്യത്തിന് ഭക്ഷണം എടുത്ത് കഴിക്കുന്ന ഒരു മധ്യവയസ്ക്കന്റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. വി എന്ന എക്സ് ഹാന്റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘ബാങ്കോക്കിലേക്കുള്ള വിമാനം കയറുന്നതിന് മുമ്പ് വിമാനത്താവളത്തിന്റെ കവാടത്തില്‍ തന്നെ പരമ്പരാഗത ഭക്ഷണക്രമവും ഭക്ഷണരീതിയും ഉയർത്തിപ്പിടിച്ച ഈ ഇന്ത്യൻ അമ്മാവനെ ഓർത്ത് അഭിമാനിക്കുന്നു. നിങ്ങളുടെ വേരുകളിൽ അഭിമാനിക്കുക’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം പേരാണ് വീഡിയോ കണ്ടത്. എന്നാല്‍, വീഡിയോ കഴ്ചക്കാരെ രണ്ട് വിരുദ്ധ ചേരികളിലാക്കി.
വീഡിയോയില്‍ ഒരു മധ്യവയസ്കന് വീഡിയോയില്‍ പടിഞ്ഞിരിക്കുന്നത് കാണാം. ഇദ്ദേഹം ഗുജറാത്തി നടനായ ഹിതേഷ് താക്കറാണെന്ന് പിന്നീട് സമൂഹ മാധ്യമ ഉപയോക്താക്കൾ തിരിച്ചറിഞ്ഞു. സൂറത്ത് വിമാനത്താവളത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം പേപ്പറില്‍ വിളമ്പിയ ഗുജറാത്തിലെ പ്രമുഖ ഭക്ഷണമായ ഖമാന് മുന്നില്‍ പടിഞ്ഞിരിക്കുകയാണ് ഹിതേഷ് താക്കർ. താനും സുഹൃത്തുക്കളും സൂറത്തില്‍ നിന്നും പട്ടായയിലേക്ക് പോവുകായണെന്ന് ഹിതേഷ് വീഡിയോയില്‍ വെളിപ്പെടുത്തുന്നു. സുഹൃത്തുക്കളാണ് എയര്‍പോര്‍ട്ടിലേക്ക് ഖമാന് കൊണ്ട് വന്നത്. ഭക്ഷണം പേപ്പറില്‍ വിളമ്പി ഒന്നിച്ചിരുന്ന് കഴിക്കുന്നതിന്റെ സുഖത്തെ കുറിച്ചും ഹിതേഷ് സംസാരിക്കുന്നു.
Read More: 22 ലക്ഷം രൂപ മുടക്കി വാങ്ങിയത് മോഷണം പോയ സ്വന്തം കാർ; ഞെട്ടലിൽ യുകെ സ്വദേശി
Proud of this Indian uncle who upheld his traditional diet and eating style in the airport gate before boarding flight to Bangkok.
Be proud of your roots 💪 pic.twitter.com/I2hMPVFwLv
— V (@AgentSaffron) April 26, 2025
Read More: ‘എഴുന്നേക്കടാ മോനെ…’; സുഖനിദ്രയിലായ കുട്ടിയാനയെ തട്ടിവിളിച്ച് അമ്മയാന, വീഡിയോ വൈറൽ
ഭക്ഷണം കഴിക്കേണ്ട സമയമാകുമ്പോൾ, എവിടെയാണ് എന്നത് ഞങ്ങൾ ശ്രദ്ധിക്കാറില്ല. ഇത് സൂറത്ത് എയര്‍പോര്‍ട്ടാണ് സുഹൃത്തുക്കളാണ് ഖമാനുമായി എത്തിയത്. ഞങ്ങൾ തറയില്‍ ഇരുന്ന് ബോര്‍ഡിംഗിന് മുമ്പ് ഭക്ഷണം കഴിക്കുകയാണ് ഹിതേഷ് വീഡിയോയില്‍ പറയുന്നു. ഒരു വിഭാഗം, ഇത്തരത്തില്‍ പൊതു സ്ഥലത്ത് ഭക്ഷണം കൂട്ടിവച്ച് അതിന് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞപ്പോൾ മറ്റ് ചിലര്‍ അത് പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ഓർമ്മപ്പെട്ടുത്തി. മറ്റ് ചിലര്‍ ഇന്ത്യ ഇപ്പോഴും മൂന്നാം ലോക രാജ്യമായത് കൊണ്ടാണ് സിവിക് നിയമങ്ങളെ കുറിച്ച് ബോധവാന്മാരല്ലാത്തത് എന്ന് എഴുതി. പൊതു സ്ഥലത്ത് പ്രയോഗിക്കേണ്ട മര്യാദകളെ കുറിച്ചുള്ള ബോധമില്ലായ്മയല്ലാതെ മറ്റൊന്നുമല്ല, ഗുജറാത്തികൾ പോലും ഇതൊന്നും അംഗീകരിക്കില്ല പിന്നെയാണ് ഇന്ത്യക്കാര്‍ എന്നായിരുന്നു മറ്റൊരു കുറിപ്പ്.
Read More: സീറ്റിനിടിയില്‍ ഐപാഡ് കുടുങ്ങി; 461 പേരുമായി പറന്ന വിമാനം തിരിച്ചിറക്കി