അലറി വിളിക്കും, മണിക്കൂറുകൾ സോഫയിൽ തന്നെയിരിക്കും; ഭർത്താവിന്റെ ഈ ഹോബി സഹിക്കാനാവുന്നില്ലെന്ന് ഭാര്യ

മിക്കവാറും ആളുകൾക്ക് ക്രിക്കറ്റ്, വോളിബോൾ, ഫുട്ബോൾ, ​ഗുസ്തി തുടങ്ങിയ കായിക മത്സരങ്ങളോട് വലിയ താല്പര്യം ഉണ്ടാവാറുണ്ട്. പ്രത്യേകിച്ചും പുരുഷന്മാർക്ക്. എന്നാൽ, അത് വിവാഹജീവിതം അവതാളത്തിലാക്കിയാൽ എന്ത് ചെയ്യും? അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു യുവതിയാണ് ​ഗുസ്തി മത്സരത്തോടുള്ള തന്റെ ഭർത്താവിന്റെ അടങ്ങാത്ത അഭിനിവേശത്തെ കുറിച്ചുള്ള പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 

തങ്ങളുടെ വിവാഹജീവിതം തന്നെ ആകെ അവതാളത്തിലായി എന്നാണ് യുവതി പറയുന്നത്. യുവതിയുടെ യഥാർത്ഥ ഐഡന്റിറ്റി അറിയില്ല. യുവതി പറയുന്നത് 33 -കാരനായ തന്റെ ഭർത്താവ് നിരുപദ്രവകരമായ ഒരു ഹോബിയായിട്ടാണ് ഇത് തുടങ്ങിയത്. ഇപ്പോൾ അതൊരു സമ്മർദ്ദമുണ്ടാക്കുന്ന കാര്യമായി മാറിയിരിക്കുകയാണ് എന്നാണ്. 

ലൈവ് പ്രോ റെസ്‌ലിംഗ് ഇവന്റ് ഉള്ളത് കൊണ്ട് അത് കാണാനായി എല്ലാ ദിവസവും രാത്രി ഭർത്താവ് സോഫയിൽ തന്നെ ഇരിക്കുകയാണ് എന്നാണ് യുവതി എഴുതുന്നത്. റെസിൽമാനിയ പോലുള്ള പ്രധാന ഇവന്റുകൾ കാണാൻ വേണ്ടി എങ്ങനെയാണ് ഭർത്താവ് ഓരോ ആഴ്ചയിലും മണിക്കൂറുകൾ ടിവിക്ക് മുന്നിൽ ചിലവഴിക്കുന്നത് എന്നതിനെ കുറിച്ചും യുവതി സൂചിപ്പിക്കുന്നുണ്ട്. 

മാത്രമല്ല, കാണികളിൽ ഒരാളാണ് എന്നതുപോലെ അയാൾ അവിടെ കിടന്ന് അച്ചവയ്ക്കുകയും അലറി വിളിക്കുകയും ഒക്കെ ചെയ്യുകയാണ്. ഭാര്യയോടും അങ്ങനെ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. അത് ചെയ്യാതിരിക്കുമ്പോൾ അയാൾക്ക് ദേഷ്യം വരും. 

WrestleMania weekend -നോടനുബന്ധിച്ച് തന്നെ ഫൈനൽ ബോസ് എന്ന് വിളിക്കാൻ ഭർത്താവ് തന്നോട് ആവശ്യപ്പെട്ടു. താനത് ചെയ്യാൻ തയ്യാറാവാതെ വന്നത് പ്രശ്നങ്ങൾക്ക് കാരണമായി എന്നാണ് യുവതി പറയുന്നത്. അതുമായി ബന്ധപ്പെട്ട് ശനിയാഴ്ച കലഹമുണ്ടായി എന്നും യുവതി പറയുന്നു. 

My (26F) husband (33m) is obsessed with pro wrestling and it’s ruining our marriage – do I leave?
byu/Daco_Financial inrelationship_advice

തങ്ങളുടെ സ്വകാര്യജീവിതത്തിലും ഇതുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട് എന്നാണ് യുവതി പറയുന്നത്. മാത്രമല്ല, അയാളുടെ പ്രിയപ്പെട്ട കളിക്കാരൻ തോറ്റുകഴിഞ്ഞാൽ അയാൾ വിഷാദത്തിലാവും എന്നും യുവതിയുടെ പോസ്റ്റിൽ വെളിപ്പെടുത്തുന്നു. അതുപോലെ, ​ഗുസ്തിയുമായി ബന്ധപ്പെട്ട തൊപ്പികളും മറ്റും വാങ്ങി ഒരുപാട് കാശും ഭർത്താവ് കളയുന്നുണ്ടത്രെ. തന്നെക്കൊണ്ട് ഇനി വയ്യ എന്നാണ് യുവതി പറയുന്നത്. ഒരുപാടുപേർ യുവതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. 

ചിലരെല്ലാം ഭർത്താവിനോട് തുറന്ന് സംസാരിക്കാനും ഇതിന് കൃത്യമായ ഒരു പ്രതിവിധി കാണാനുമാണ് യുവതിയെ ഉപദേശിച്ചത്. എന്നാൽ, മറ്റ് ചിലർ ഒരു ​ഗുസ്തി ഫാൻ എന്ന നിലയിൽ അയാൾക്ക് പറ്റിയ സുഹൃത്തുക്കളെയോ പങ്കാളിയേയോ ആണ് ആവശ്യം എന്നും കമന്റുകൾ നൽകിയിട്ടുണ്ട്. 

മാസം നാലോ അഞ്ചോ ലക്ഷം രൂപയെങ്കിലും ഇല്ലാതെ ഈ ന​ഗരത്തിൽ ജീവിക്കാനാവില്ല; ചർച്ചയായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin