അയൽവീട്ടിൽ ബഹളം കേട്ട് ഓടിയെത്തി യുവാവ്, കത്തിയുമായി നിന്ന 17കാരനെ പിടിച്ചുമാറ്റുന്നതിനിടയിൽ വെട്ടേറ്റു; കേസ്

കോഴിക്കോട്: നാദാപുരത്ത് യുവാവിനെ പതിനേഴുകാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കല്ലാച്ചി സ്വദേശി കണിയാങ്കണ്ടി രജീഷിനാണ് വെട്ടേറ്റത്. തലക്ക് പരിക്കേറ്റ രജീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പതിനേഴുകാരനെതിരെ പോലീസ് വധ ശ്രമത്തിന് കേസെടുത്തു. ഇന്നലെ രാത്രി  വീട്ടില്‍ പ്രശ്നമുണ്ടാക്കിയ പതിനേഴുകാരനെ അയല്‍വാസിയായ രജീഷ്  പിടിച്ചു മാറ്റാനെത്തിയിരുന്നു. ഈ സമയത്താണ് കൈയിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വിദ്യാര്‍ത്ഥി  രജീഷിനെ വെട്ടിയത്. കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
 

By admin