അക്ഷയ് കുമാറിന് നല്ലകാലം വന്നോ?: കേസരി 2വിന് രണ്ടാം വാരാന്ത്യത്തില്‍ സംഭവിച്ചത്!

മുംബൈ: കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്ത ചിത്രം രണ്ടാം ഞായറാഴ്ച ഏകദേശം 8.15 കോടി രൂപ നേടി. ആദ്യ ഞായറാഴ്ച നേടിയതിനേക്കാൾ ചെറിയ കുറവ് മാത്രമാണ് ചിത്രത്തിന്‍റെ കളക്ഷനില്‍ നേരിട്ടത്. ആദ്യ ആഴ്ചയില്‍ ചിത്രത്തിന്‍റെ ഇന്ത്യ കളക്ഷന്‍ 46.1 കോടി രൂപയായിരുന്നു.

രണ്ടാം വാരാന്ത്യത്തിൽ ടിക്കറ്റ് വിൻഡോയിൽ 50 കോടി രൂപയുടെ നെറ്റ് മറികടക്കാൻ ചിത്രത്തിന് കഴിഞ്ഞു. ഒപ്പം തന്നെ രണ്ടാം വാരം മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

കേസരി 2 ഇതുവരെയുള്ള കളക്ഷന്‍

ഒന്നാം വാരം : 46.1 കോടി
വെള്ളിയാഴ്ച:  4.05 കോടി
ശനിയാഴ്ച:  7.15 കോടി
ഞായറാഴ്ച: 8.15 കോടി

വാരാന്ത്യ കളക്ഷനിൽ ‘കേസരി ചാപ്റ്റർ 2’ മറ്റ് എല്ലാ ബോളിവുഡ് റിലീസുകളേയും മറികടന്നിട്ടുണ്ട്. ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ച ‘ജാട്ട്’ മൂന്നാം വാരാന്ത്യത്തിൽ 4.15 കോടി നെറ്റ് നേടി, അതേസമയം ‘ഗ്രൗണ്ട് സീറോ’ വെറും 5.20 കോടി രൂപ മാത്രമേ നേടിയുള്ളൂ.

അനന്യ പാണ്ഡെ, ആർ മാധവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയ കേസരി ചാപ്റ്റര്‍ 2. കോണ്‍ഗ്രസ് നേതാവും ബ്രിട്ടീഷ് ഇന്ത്യയിലെ ബാരിസ്റ്ററുമായ സി ശങ്കരന്‍ നായരുടെ ബ്രിട്ടീഷുകാര്‍ക്ക് എതിരെ നടത്തിയ ഐതിഹാസിക നിയമപോരാട്ടമാണ് ചിത്രത്തിന്‍റെ കഥ. സി ശങ്കരന്‍ നായരായി അക്ഷയ് കുമാര്‍ സ്ക്രീനില്‍ എത്തുന്നു. 

കേസരി ചാപ്റ്റര്‍ 2 രഘു പാലാട്ടും പുഷ്പ പാലാട്ടും ചേർന്ന് രചിച്ച ‘ദി കേസ് ദാറ്റ് ഷോക്ക് ദി എംപയർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അക്ഷയ് അവതരിപ്പിക്കുന്ന അഭിഭാഷകൻ സി ശങ്കരൻ നായരുടെ ജീവിതത്തെയും 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെയും അതില്‍ ശങ്കരന്‍ നായര്‍ നടത്തിയ നിയമപോരാട്ടവും ചിത്രം ആവിഷ്കരിക്കുന്നു. ബ്രിട്ടീഷ് അഭിഭാഷകൻ നെവിൽ മക്കിൻലിയായി ആർ മാധവനും നായരുടെ സഹായി ദിൽരീത് ഗില്ലായി അനന്യ പാണ്ഡെയും ഇതിൽ അഭിനയിക്കുന്നു.

കേസരി 2നെ പ്രശംസിച്ച് ശശി തരൂർ,’പക്ഷെ അക്ഷയ് കുമാർ ഉപയോഗിക്കുന്ന വാക്കുകൾ സി ശങ്കരൻ നായർ ഉപയോഗിക്കില്ല’

എന്തുപറ്റി കേസരിക്ക്?, തിങ്കളാഴ്‍ച പരീക്ഷ വിജയിച്ചോ അക്ഷയ് കുമാര്‍?

By admin