ശുഭം ട്രെയിലർ: നിര്‍മ്മാതാവായി സാമന്ത, ഹൊറർ കോമഡി ചിത്രത്തില്‍ അതിഥി വേഷത്തില്‍ താരം
ഹൈദരാബാദ്: സാമന്ത റൂത്ത് പ്രഭു നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ശുഭത്തിന്‍റെ ട്രെയിലർ ഞായറാഴ്ച പുറത്തിറക്കി. ട്രാലാല മൂവിംഗ് പിക്‌ചേഴ്‌സ് നിർമ്മിച്ച ഈ ഹൊറർ കോമഡി ചിത്രത്തിൽ അവർ ഒരു രസകരമായ അതിഥി വേഷത്തിൽ സാമന്തയും എത്തുന്നുണ്ട്.
2 മിനിറ്റ് 51 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറില്‍ വീട്ടിലെ സ്ത്രീകൾ എല്ലാ ദിവസവും രാത്രി 9 മണിക്ക് നടക്കുന്ന ഒരു ടിവി സീരിയല്‍ കാണുന്നതോടെ പ്രേത ബാധ കൂടിയത് പോലെയാകുന്നു. പുരുഷന്മാർക്ക് അവരുടെ മുകളിലുള്ള എല്ലാ നിയന്ത്രണം നഷ്ടപ്പെടുന്നു. ട്രെയിലറിന്റെ അവസാനം, സാമന്ത അവതരിപ്പിക്കുന്ന ഒരു മാതയോട് പുരുഷന്മാർക്ക് എന്ത് സംഭവിക്കുമെന്ന് ചോദിക്കുന്നു.
അവർ എല്ലാവരും മരിക്കുമെന്ന് അവൾ നാടകീയമായി ആംഗ്യം കാണിക്കുന്നു. ഒപ്പം ഇതേ സമയം റിലീസ് ഡേറ്റും എഴുതി കാണിക്കുന്നു. പ്രവീൺ കൻഡ്രേഗുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വസന്ത് മാരിഗന്തിയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഷോർ ആണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്.
സാമന്തയുടെ വ്യത്യസ്തമായ കോമഡി റോള്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ട്രെയിലറിന് ലഭിക്കുന്ന ആരാധകരുടെ പ്രതികരണം. ” ട്രെയിലറിലെ അവസാന ഷോട്ട് തന്നെ ചിത്രം കാണാന്‍ താല്‍പ്പര്യം ഉണ്ടാക്കുന്നതാണ്” എന്നാണ് ഒരു അരാധകന്‍ എഴുതിയിരിക്കുന്നത്. “സാമന്ത എന്ത് ചെയ്താലും നന്നായി വരും, ആ അതിഥി വേഷം വന്നതോടെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാന്‍ പറ്റാത്ത അവസ്ഥയായി” ഒരാള്‍ എഴുതി.
മെയ് 9നാണ് ശുഭം തീയറ്ററില്‍ എത്തുന്നത്. ട്രാലാല മൂവിംഗ് പിക്‌ചേഴ്‌സുമായി രംഗത്തേക്ക് ചുവടുവയ്ക്കുന്ന സാമന്ത മാ ഇൻതി ബംഗാരം എന്ന ചിത്രവുംനിർമ്മിക്കുന്നുണ്ട്, അതില്‍ സാമന്ത പ്രധാന വേഷത്തിലാണ് എത്തുന്നത്. 2023 ലെ ശാകുന്തളം, ഖുശി എന്നീ ചിത്രങ്ങളിലും 2024 ലെ പ്രൈം വീഡിയോ ഷോയായ സിറ്റാഡൽ: ഹണി ബണ്ണിയിലമാണ് സാമന്ത അഭിനയിച്ചത്.
നെറ്റ്ഫ്ലിക്സിനായി രക്ത്ത് ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം എന്ന രാജ് & ഡികെ സീരിസില്‍ അഭിനയിക്കുകയാണ് സാമന്ത ഇപ്പോള്‍. ആരോഗ്യവും ഡയറ്റും മറ്റും ചർച്ച ചെയ്യുന്ന ഒരു പോഡ്‌കാസ്റ്റും സാമന്ത നടത്തുന്നുണ്ട്. അടുത്തിടെ താന്‍ ആരോഗ്യപരമായ ആശങ്കയാല്‍ കോടികളുടെ പരസ്യം ഉപേക്ഷിച്ചുവെന്ന് നടി വ്യക്തമാക്കിയിരുന്നു.
‘അന്ന് അഭിനയം പുകഴ്ത്തി, ഇനി നായിക’: അല്ലു അറ്റ്ലി ബ്രഹ്മാണ്ഡ പടത്തില്‍ നായികയായി?
ബോളിവുഡ് നടിമാര്‍ ഞെട്ടലില്‍, തെന്നിന്ത്യൻ താരം ഒന്നാമത്, ജനപ്രീതിയില്‍ മുന്നിലുള്ള 10 നായികമാര്‍